// // // */
ഈയുഗം ന്യൂസ്
September 17, 2023 Sunday 12:07:08pm
ദോഹ: ഈ വർഷത്തെ ഐക്യരാഷ്ട്ര പൊതുസഭയിൽ (യുഎൻജിഎ) പങ്കെടുക്കാൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയ ഞായറാഴ്ച ന്യൂയോർക്കിലെത്തി.
ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്. സെപ്തംബർ 18-നാണ് ഐക്യരാഷ്ട്ര പൊതുസമ്മേളനം തുടങ്ങുക.
വർഷങ്ങളായി, പ്രതിസന്ധികൾ പരിഹരിക്കുന്നതിനും സമാധാനം ഉയർത്തിപ്പിടിക്കുന്നതിനും സംഘർഷങ്ങൾ തടയുന്നതിനുമുള്ള യുഎൻ നേതൃത്വത്തിലുള്ള ശ്രമങ്ങളിൽ ഖത്തർ കൂടുതൽ വളരെ സജീവമാണ്.
കഴിഞ്ഞ വർഷം, ഐക്യരാഷ്ട്രസഭയുടെ പൊതു അസംബ്ലിയിൽ ഷെയ്ഖ് തമീം ശക്തമായ പ്രസംഗം നടത്തുകയും മിഡിൽ ഈസ്റ്റ് മേഖലയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു.