// // // */ E-yugam


ഈയുഗം ന്യൂസ്
September  14, 2023   Thursday   05:13:27pm

news



whatsapp

ദോഹ: ജാപ്പനീസ് റഫറി യോഷിമി യമഷിത ഉൾപ്പെടെയുള്ള വനിതകൾ അടുത്ത വർഷം ഖത്തറിൽ നടക്കുന്ന പുരുഷൻമാരുടെ ഏഷ്യൻ കപ്പിൽ റഫറിമാരാകുമെന്ന് ഏഷ്യൻ കപ്പ് അധികൃതർ അറിയിച്ചു.

2022-ൽ ഖത്തറിൽ നടന്ന പുരുഷ ലോകകപ്പിൽ റഫറിയായി തിരഞ്ഞെടുക്കപ്പെട്ട യമഷിത മറ്റ് നാല് വനിതകൾക്കൊപ്പം ഏഷ്യൻ കപ്പിൽ റഫറിയാകും. ആദ്യമായിട്ടാണ് ഏഷ്യൻ കപ്പിൽ വനിതകൾ റഫറിയാകുന്നത്.

"ഏഷ്യയിലെ ഏറ്റവും അഭിമാനകരമായ ഫുട്ബോൾ ടൂർണമെന്റിൽ ആദ്യമായി വനിതാ മാച്ച് ഒഫീഷ്യൽസ് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്," ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) പ്രസ്താവനയിൽ പറഞ്ഞു.

വീഡിയോ അസിസ്റ്റന്റ് റഫറി (വാർ) സംവിധാനവും ടൂർണമെന്റിൽ പൂർണ്ണമായും ഉപയോഗിക്കും.

ഏഷ്യൻ കപ്പിൽ ആദ്യമായി 24 ടീമുകൾ പങ്കെടുക്കും, ആതിഥേയരായ ഖത്തറാണ് നിലവിലെ ചാമ്പ്യന്മാർ.

Comments


Page 1 of 0