// // // */ E-yugam


ഈയുഗം ന്യൂസ്
September  14, 2023   Thursday   11:48:39am

news



whatsapp

ദോഹ: ഭിക്ഷാടനത്തിന് ആളുകളെ ചൂഷണം ചെയ്തിരുന്ന ഒരാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.

പ്രതി ഏഷ്യൻ രാജ്യക്കാരനാണെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവിട്ടു.

കുറ്റവാളിയുടെ നൊരവധി സഹായികളെയും അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് പണവും പാസ്പോർട്ടും അധികൃതർ പിടിച്ചെടുത്തു. പിടിയിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.

"മനുഷ്യക്കടത്തിനെതിരായ ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, പണ ലാഭത്തിന് വേണ്ടി ഭിക്ഷാടനത്തിനായി ആളുകളെ ചൂഷണം ചെയ്യുന്ന ഒരു ഏഷ്യൻ പൗരനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു," മന്ത്രാലയം അറിയിച്ചു.

Comments


Page 1 of 0