// // // */ E-yugam


ഈയുഗം ന്യൂസ്
September  13, 2023   Wednesday   01:30:31pm

news



whatsapp

ദോഹ: തൊഴിലുടമകൾക്ക് തങ്ങളുടെ ജീവനക്കാർക്ക് വേണ്ടി പ്രൊഫഷൻ മാറ്റത്തിന് അപേക്ഷിക്കാൻ അനുവദിക്കുന്ന ഡിജിറ്റൽ സേവനം തൊഴിൽ മന്ത്രാലയം പുറത്തിറക്കി.

മന്ത്രാലയത്തിന്റെ പ്രധാന ഓഫീസിലോ അതിന്റെ ബ്രാഞ്ച് ലൊക്കേഷനുകളിലോ സന്ദർശനം നടത്താതെ തന്നെ ഈ പ്രോസസ്സ് പൂർത്തിയാക്കാവുന്നതാണ്. തൊഴിൽ മേഖലയിലെ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ വർധിപ്പിക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ പുതിയ സേവനം ആരംഭിക്കുന്നത്.

വർക്ക് പെർമിറ്റ് ഉള്ള ജോലിക്കാരുടെ തൊഴിലുകൾ / പ്രൊഫഷനുകൾ മാറ്റാൻ പുതിയ സേവനം തൊഴിലുടമകളെ അനുവദിക്കുന്നു.

കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ ആരംഭിക്കുന്നതിലൂടെ മന്ത്രാലയത്തിന്റെ പ്രധാന അല്ലെങ്കിൽ സേവന ഓഫീസുകൾ സന്ദർശിക്കേണ്ടതിന്റെയും ഫിസിക്കൽ പേപ്പർവർക്കുകൾ സമർപ്പിക്കുന്നതിന്റെയും ആവശ്യകത ഇല്ലാതാക്കുകയാണ് തൊഴിൽ മന്ത്രാലയത്തിന്റെ ലക്ഷ്യം.

Comments


Page 1 of 0