// // // */
ഈയുഗം ന്യൂസ്
September 12, 2023 Tuesday 03:57:17pm
ദോഹ: സമഗ്രമായ അന്വേഷണത്തെത്തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് സീനിയർ ഓഫീസർമാരോട് ക്രിമിനൽ കോടതിയിൽ ഹാജരാകാൻ അധികൃതർ ഉത്തരവിട്ടു.
അധികാര ദുർവിനിയോഗവും ഫണ്ട് തിരിമറിയുമാണ് ഇവർക്കുമേൽ ചുമത്തിയിട്ടുള്ള കുറ്റം.
2022-ൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിനും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നതിനും മേൽനോട്ടം വഹിച്ചിരുന്ന അറ്റോർണി ജനറലാണ് തീരുമാനം പുറപ്പെടുവിച്ചത്.
പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക ചുമതലകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു. പൊതു ഫണ്ട് ദുരുപയോഗം ചെയ്യൽ, ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിക്കൽ, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് ഇവർക്കെതിരെയുള്ള കുറ്റങ്ങൾ.
സർക്കാർ സ്ഥാപനങ്ങൾക്കുള്ളിലെ അഴിമതിയും സാമ്പത്തിക ദുരുപയോഗവും തടയുന്നതിനുള്ള രാജ്യവ്യാപകമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.
കഴിഞ്ഞ മാസം, ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പാസ്‌പോർട്ട്‌സിൽ നിന്നുള്ള നിരവധി ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണത്തിനും ആവശ്യമായ തെളിവുകൾ ശേഖരിച്ചതിനും ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.