// // // */ E-yugam


ഈയുഗം ന്യൂസ്
September  12, 2023   Tuesday   03:19:56pm

news



whatsapp

ദോഹ: ഫുട്ബോൾ ആരാധകർക്ക് ഏഷ്യൻ കപ്പ് സ്ലോഗൻ, ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

ഇഷ്ടപ്പെട്ട സ്ലോഗന് വോട്ട് ചെയ്ത് വിജയിക്കുന്നവർക്ക് ഖത്തറും ലെബനനും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാൻ ഒരു കൂട്ടുകാരൻ അല്ലെങ്കിൽ പങ്കാളിക്കൊപ്പം ദോഹയിലേക്ക് യാത്ര ചെയ്യാൻ അവസരം ലഭിക്കുമെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയും അറിയിച്ചു. ജനുവരി 12 നാണ് ഉദ്ഘാടന മത്സരം.,

പങ്കെടുക്കുന്നയാൾ 11 മുദ്രാവാക്യങ്ങളുള്ള ഗ്രൂപ്പിൽ നിന്ന് അവർക്ക് ഇഷ്ട്ടപ്പെട്ട ഒരു മുദ്രാവാക്യത്തിന് വോട്ട് ചെയ്യണം. ശേഷം ഏഷ്യൻ കപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകണം.

സെപ്റ്റംബർ 22 വരെയാണ് മത്സരം. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക്-AFC.com അല്ലെങ്കിൽ AFC യുടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലോഗിൻ ചെയ്‌ത് 11 മുദ്രാവാക്യങ്ങളുടെ പട്ടികയിൽ അവരുടെ പ്രിയപ്പെട്ട ടാഗ്‌ലൈനിനായി വോട്ട് ചെയ്യാം.

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ഔദ്യോഗിക സ്ലോഗൻ 2023 ഒക്ടോബർ 4-ന് പ്രഖ്യാപിക്കും. അന്നാണ് 100-ദിവസത്തെ കൗണ്ട്ഡൗൺ തുടങ്ങുക.

Comments


Page 1 of 0