// // // */ E-yugam


ഈയുഗം ന്യൂസ്
September  10, 2023   Sunday   01:18:54pm

news



whatsapp

ദോഹ: അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശപ്രകാരം, മൊറോക്കോയിലെ വിവിധ പ്രദേശങ്ങളിലും നഗരങ്ങളിലും ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് നടക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പ് മൊറോക്കോയിലേക്ക് പുറപ്പെട്ടു.

ഭൂകമ്പ ദുരിതബാധിതർക്ക് അടിയന്തര മാനുഷിക സഹായങ്ങൾ നൽകുന്നതിനൊപ്പം പ്രത്യേക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് തിരച്ചിലിലും മറ്റു രക്ഷാപ്രവർത്തനങ്ങളിലും ഖത്തർ സംഘം പങ്കെടുക്കും.

മൊറോക്കോയോടുള്ള പൂർണമായ ഐക്യദാർഢ്യം ഖത്തർ പ്രഖ്യാപിച്ചു. ഈ ദുരന്തത്തിൽ തങ്ങളുടെ സഹോദരങ്ങൾക്കൊപ്പം നിൽക്കുന്നതായും ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറുന്നതുവരെ ദുരിതബാധിത പ്രദേശങ്ങൾക്ക് ആവശ്യമായ സഹായം നൽകാനുള്ള പൂർണ സന്നദ്ധത ഉറപ്പ് നൽകുന്നതായും ഖത്തർ പ്രഖ്യാപിച്ചു.

മൊറോക്കോയിലെ ഭൂകമ്പത്തിൽ മരണനിരക്ക് 2,000-ത്തിലധികം ആയി ഉയർന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും നൂറുകണക്കിന് കെട്ടിടങ്ങൾ നിരപ്പായി.

Comments


Page 1 of 0