// // // */ E-yugam


ഈയുഗം ന്യൂസ്
September  05, 2023   Tuesday   05:22:06pm

news



whatsapp

ദോഹ: യാത്രക്കാരെ സഹായിക്കാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാസഞ്ചർ ഡിജിറ്റൽ അസിസ്റ്റൻസ് കിയോസ്‌കുകൾ ആരംഭിച്ചതായി എയർപോർട്ട് അധികൃതർ അറിയിച്ചു.

ഈ കിയോസ്‌കുകൾ എല്ലാ തരത്തിലുമുള്ള വിവരങ്ങളും നൽകുന്നതിന് പുറമെ നാവിഗേഷൻ സഹായവും കസ്റ്റമർ സർവീസ് ഏജന്റുമാരുമായി സംസാരിക്കാനുള്ള സൗകര്യവും നൽകും. യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം.

കിയോസ്‌കുകൾക്ക് 20 ഭാഷകളിൽ വിവരങ്ങൾ നൽകാൻ കഴിയും. വഴി കണ്ടെത്തുന്നതിന് എയർപോർട്ട് മാപ്പ്, ഫ്ലൈറ്റ് വിവരങ്ങൾ, എയർപോർട്ട് സേവനങ്ങൾ, റീട്ടെയിൽ, എഫ് ആൻഡ് ബി ഔട്ട്ലെറ്റുകൾ, എയർപോർട്ടിലെ യാത്രക്കാരുടെ ഇവന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുകയും ചെയ്യുന്നു.

"ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും വരുന്ന എല്ലാ യാത്രക്കാർക്കും ഏറ്റവും മികച്ച എയർപോർട്ട് അനുഭവം സൃഷ്ടിക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയും നൂതനമായ പരിഹാരങ്ങളിലും നടപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ സീനിയർ വൈസ് പ്രസിഡന്റ് സുഹൈൽ കദ്രി പറഞ്ഞു.

Comments


Page 1 of 0