// // // */ E-yugam


ഈയുഗം ന്യൂസ്
September  02, 2023   Saturday   05:43:08pm

news



whatsapp

ദോഹ: ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖവ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് ഇവെന്റോസ് മീഡിയ ഖത്തറിൽ ദ്വിദിന സിനിമാ ശിൽപശാല സംഘടിപ്പിക്കുന്നു.

'24 റീൽസ് ഫിലിം വർക്ഷോപ്പ്' എന്ന പേരിൽ സെപ്റ്റംബർ 15, 16 തീയതികളിൽ ദോഹ ഹോളിഡേ ഇൻ ഹാളിൽ വെച്ചാണ് ശിൽപശാല നടക്കുന്നത്.

അനുഭവസമ്പന്നരായ ചലച്ചിത്രപ്രവർത്തകരായ പത്മശ്രീ.സന്തോഷ് ശിവൻ, ലാൽ ജോസ്, സലിം കുമാർ, SN സ്വാമി എന്നിവരാണ് ശില്പശാലയിലെ വിവിധ സെഷനുകൾ കൈകാര്യം ചെയ്യുന്നത്.

സിനിമയുടെ വിവിധ തലങ്ങളെ കൂടുതൽ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്ത് അവസരം ഉപയോഗപ്പെടുത്താവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

സംവിധാനം, ഛായാഗ്രഹണം, തിരക്കഥാരചന, അഭിനയം തുടങ്ങിയ വിവിധ തലങ്ങളെ സംബന്ധിച്ച സെഷനുകളാണ് ശിൽപശാലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ക്ളാസുകളും പരിശീലന സെഷനുകളും മുഖാമുഖവുമെല്ലാം ഉൾപ്പെട്ട ദ്വിദിന ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് അതിഥികൽ ഒപ്പിട്ട സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതായിരിക്കും.

മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും ശിൽപശാലയിൽ പങ്കെടുക്കാമെന്നും സംഘാടകർ അറിയിച്ചു. രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കും 77660327 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Comments


Page 1 of 0