// // // */ E-yugam


ഈയുഗം ന്യൂസ്
August  25, 2023   Friday   02:35:54pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി നാടൻപാട്ട് രംഗത്ത് നിറഞ്ഞു നിൽക്കുന്ന കൈതോല നാടൻപാട്ട് സംഘം ഈ ഓണക്കാലത്തെ വരവേൽക്കാൻ കേരളത്തിന്റെ അനുഷ്ഠാന കലാരൂപങ്ങളിലൊന്നായ തെയ്യത്തെ ഉൾകൊള്ളിച്ചുക്കൊണ്ട് തങ്ങളുടെ പുതിയ വേഷ പകർച്ചയുടെ പ്രകാശനം നിർവഹിച്ചു.

ഖത്തർ റേഡിയോ സുനോ 91.7 FM ൽ വച്ചു നടന്ന ചടങ്ങിൽ ICBF പ്രസിഡന്റ്‌ ശ്രീ.ഷാനവാസ്‌ ബാവയും, ലോക കേരള സഭ മെമ്പർ ശ്രീ. അബ്ദുൽ റഊഫ് കൊണ്ടോട്ടിയും ദോഹ ആർട്സ് ല‌വേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. അബ്ദുൽ അസീസും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.

ചടങ്ങിന് മാറ്റു കൂട്ടാനായി കൈതോല ടീം അംഗങ്ങളുടെ ഓണം സ്പെഷ്യൽ നാടൻ പാട്ടുകളും ഉണ്ടായിരുന്നു.

Comments


Page 1 of 0