// // // */
ഈയുഗം ന്യൂസ്
August 24, 2023 Thursday 04:21:02pm
ദോഹ: മണിപ്പൂരിലും ഹരിയാനയിലും നടക്കുന്ന അക്രമ സംഭവങ്ങൾ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.
അക്രമത്തിന്റെ ഭാഗമായി നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഒട്ടനവധി പേർക്ക് മാനഹാനിയും സാമ്പത്തിക നഷ്ടവും സംഭവിച്ചു. ഹരിയാനയിലും മണിപ്പൂരിലും നൂറുകണക്കിന് ആളുകളുടെ വീടുകളും കെട്ടിടങ്ങളുമാണ് ഇടിച്ചു നിരത്തിയത്. ഇത്തരം സംഭവങ്ങൾ രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും മാനവ സൗഹൃദത്തിനും വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നതാണെന്നും പ്രവാസി കോഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ ക്ഷേമത്തിനായുള്ള ഐ സി ഡബ്ല്യു എഫ് ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞമാസം പാർലമെന്റിൽ നൽകിയ കണക്കനുസരിച്ച് ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കോടിക്കണക്കിന് രൂപയാണ് ഈ ഫണ്ടിൽ കെട്ടിക്കിടക്കുന്നത്. ഐസിഡബ്ല്യു ഫണ്ട് പ്രവാസികളിൽനിന്ന് എമ്പസി സേവനത്തിലൂടെ അധിക ചാർജ് ഈടാക്കി സമാഹരിക്കുന്ന ഫണ്ടാണ്. അതുകൊണ്ട് അത് അർഹപ്പെട്ട വേളകളിൽ പ്രവാസിക്ഷേമത്തിനു ചിലവഴിക്കേണ്ടതാണ്.
പ്രവാസി സമൂഹത്തിൽ ഇത്തരം ഫണ്ടുകളുടെ ഫലവത്തായ വിനിയോഗം ഉറപ്പു വരുത്താനും കര്യക്ഷമമയി ഉപയോഗപ്പെടുത്താനുമുള്ള നടപടികൾ കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും പ്രവാസി കോർഡിനേഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കടവ് റസ്‌റ്റോറന്റില്‍ ചേര്‍ന്ന യോഗത്തിൽ ചെയര്‍മാന്‍ അഡ്വ. നിസാര്‍ കോച്ചേരി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മശ്ഹൂദ് വി. സി. സ്വാഗതവും കോർഡിനേറ്റർ ജോപ്പച്ചൻ തെക്കെക്കുറ്റു നന്ദിയും പറഞ്ഞു.
ഡോ. അബ്ദുൽ സമദ്, കെ.സി അബ്ദുല്ലത്തീഫ് , ഖലീൽ എ. പി, സമീൽ അബ്ദുൽ വാഹിദ് ചാലിയം, സാദിഖ് ചെന്നാടൻ , ഷാജി ഫ്രാൻസിസ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി , മുജീബ് റഹ്മാൻ മദനി , ശ്രീജിത്ത് നായർ , മുഹമ്മദ് റാഫി , മുഹമ്മദ് ശബീർ ,പ്രദോഷ് കുമാർ ,സകരിയ മാണിയൂർ, ഫസലു സാദത് ,ഡോ. ബഷീർ പുത്തുപാടം, സ്ഫീറുസ്സലാം പി , മുനീർ സലഫി , ഫൈസൽ കെ.ടി , തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു .