// // // */ E-yugam


ഈയുഗം ന്യൂസ്
August  22, 2023   Tuesday   03:59:43pm

news



whatsapp

പുതുപ്പള്ളി: ഒ.ഐ.സി.സി ഇൻകാസ് ഗ്ലോബൽ കമ്മിറ്റി പുതുപ്പള്ളിയിലെ പാമ്പാടിയിൽ ആരംഭിച്ച തിരെഞ്ഞെടുപ്പ് ഓഫീസ് ആൾ ഇന്ത്യ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് രമേഷ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു.

തദവസരത്തിൽ നടന്ന യോഗത്തിൽ ഒഐസിസി ഇൻകാസ് ഗ്ലോബൽ തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ രാജു കല്ലുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സജി ഔസേപ്പ് പിച്ചകശ്ശേരി സ്വാഗതം പറഞ്ഞു. ഒഐസിസി ഇൻകാസ് ഗ്ലോബൽ കമ്മിറ്റി വൈപ്രസിഡണ്ട് അഡ്വ. വൈഎ റഹീം മുഖ്യപ്രഭാഷണം നടത്തി. ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് നൌഫൽ പിസി കട്ടുപ്പാറ നന്ദിയും പറഞ്ഞു.

കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി, മിഡിൽ ഈസ്റ്റ് കൺവീനർ കെടിഎ മുനീർ , യുഎഇ പ്രസിഡണ്ട് മഹാദേവൻ, ഖത്തർ ഒഐസിസി ഇൻകാസ് ജ:സെക്രട്ടറി മനോജ് കൂടൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ഖത്തർ ഇൻകാസ് യൂത്ത് വിങ്ങ് വൈ.പ്രസിഡണ്ട് അനീസ് കെടി വളപുരം , ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല ട്രഷറർ ഇർഫാൻ പകര, നൌഷാദ് അടൂർ, അലി തേക്ക് തോട്, വിഷണു ചെമ്മണ്ടവല്ലി, സൽമാൻ മാനപ്പുറത്ത്, കെആർ സുഭാഷ്, അജി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.

Comments


Page 1 of 0