// // // */ E-yugam


ഈയുഗം ന്യൂസ്
August  08, 2023   Tuesday   12:50:12am

news



whatsapp

ദോഹ : ഖത്തറിൽ ദീർഘകാലം പ്രവാസിയായിരുന്ന തൃശൂർ വലപ്പാട് ചൂലൂർ സ്വദേശി കാരക്കാട്ടയിൽ മുഹമ്മദ് അബ്ദുൽ ലത്തീഫ് നാട്ടിൽ മരണപ്പെട്ടു. 74 വയസ്സായിരുന്നു.

ഖത്തറിൽ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഐ.സി.സി,ഐ.സി.ബി.എഫ് എന്നീ സുപ്രധാന സംഘടനകളുടെ സ്ഥാപകാംഗമായ അബ്ദുൽ ലത്തീഫ് ഖത്തർ ടെലികോം കമ്പനിയായ ക്യൂ-ടെലിൽ ജീവനക്കാരനായിരുന്നു. ഉരീദുവിന്റെ പഴയ പേരായിരുന്നു ക്യൂ-ടെൽ.

ഹമദ് മെഡിക്കൽ കോർപറേഷനിൽഎച്.ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന നജ്‌ല, ഷജില നൗഷാദ്, മുഹമ്മദ് ജമീൽ (ഖത്തർ),ജലീല അഫ്‌സാർ.എന്നിവർ മക്കളാണ്. ഭാര്യ :ജൈസി.

ഖബറടക്കം ചൊവ്വാഴ്‌ച രാവിലെ 9.30 ന് ചൂലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. .

Comments


Page 1 of 0