// // // */
ഈയുഗം ന്യൂസ്
August 06, 2023 Sunday 05:30:30pm
ദോഹ: ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിൽ വയനാട് ജില്ല എം പി സ്ഥാനം നഷ്ടമായ കോൺഗ്രസ്സ് നേതാവ് ശ്രീ രാഹുൽ ഗാന്ധിക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വയനാട് ജില്ല കെ എം സി സി അടിയന്തിര കൗൺസിൽ യോഗം ചേർന്നു.
ജില്ല പ്രസിഡന്റ് ഇസ്മായിൽ മാനന്തവാടി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല സെക്രട്ടറി അഷ്‌റഫ് പൂന്തോടൻ വിഷയം അവതരിപ്പിച്ചു സംസാരിച്ചു.
സത്യസന്ധരായ രാഷ്ട്രീയ നേതാക്കളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ സാധിക്കാതെ വന്നപ്പോൾ കേവലം കുടുംബ പേരിന്റെ പേരിൽ വന്ന പരാമർശങ്ങൾ വിവാദമാക്കി കോടതി കയറ്റി രാഷ്ട്രീയ ലാഭ മുണ്ടാക്കാൻ ശ്രമിച്ച ഫാസിസ്റ്റ് ദുർഭലർക്ക് കരണത്ത് ഏറ്റ പ്രഹരമായി രാഹുൽ ഗാന്ധിക്ക് നീതിപീഠം നൽകിയ അനുകൂല വിധി എന്ന് യോഗം വിലയിരുത്തി.
ജില്ലാ കൗൺസിലർ മാരായ ഹാഷിർ പി കെ, സനൂബ് മാനന്തവാടി ഗുൽ ഷാദ് ബത്തേരി അഭിനാഫ് ബത്തേരി തുടങ്ങിയവർ സംസാരിച്ചു .
ജില്ല ട്രഷറർ അബു മണിച്ചിറ നന്ദി പ്രകാശിപ്പിച്ചു.