// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  15, 2018   Thursday  

news



ട്രെയിനിൽ കൂർക്കം വലി വലിയ പ്രശ്നമാണെന്നും ഇതേ പറ്റി ധാരാളം പരാതികൾ കിട്ടാറുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

whatsapp

ട്രെയിനിൽ രാത്രി ഉറക്കിൽ കൂർക്കം വലിച്ചു പോയതിന് സഹയാത്രികരുടെ വക മണിക്കൂറുകളോളം ഉണർന്നിരിക്കൽ ശിക്ഷ.

ലോകമാന്യതിലക് - ദർബംഗ എക്സ്പ്രസിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. എ.സി കോച്ചിലെ യാത്രക്കാരിൽ ഒരാളായ രാമചന്ദ്രന്റെ കൂർക്കം വലി മറ്റു ചിലരുടെ ഉറക്കം കെടുത്തി.

ഇതേ തുടർന്ന് അവർ രാമചന്ദ്രയെ അഞ്ചാറ് മണിക്കൂർ ഉറങ്ങാൻ അനുവദിച്ചില്ലെന്നും ഈ സമയമത്രയും സഹയാത്രികർ പലരും 'ശാന്തമായി ' ഉറങ്ങിയെന്നുമാണ് റിപ്പോർട്ട്. ഇതേ പറ്റി ടിക്കറ്റ് പരിശോധകൻ ഗണേഷ് എസ് വിർഹ പറയുന്നത് ഇങ്ങനെ: ജബൽപൂർ സ്റ്റേഷനിൽ നിന്നാണ് ഞാൻ ഡ്യൂട്ടിയിൽ കയറിയത്. അപ്പോൾ കോച്ചിനകത്ത് പന്തികേട് അനുഭവപ്പെട്ടു. വാഗ്വാദങ്ങൾ നടക്കുകയായിരുന്നു. തന്നെ ഏറെ നേരം ഉറങ്ങാൻ അനുവദിച്ചില്ലെന്ന് രാമചന്ദ്ര പറഞ്ഞു. ആദ്യമൊക്കെ എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് വഴങ്ങി. എന്നാൽ പൊലീസിൽ പരാതി കൊടുക്കാമല്ലോ എന്ന് അറിയിച്ചപ്പോൾ അതു വേണ്ട, തനിക്ക് പരാതിയില്ല എന്നായിരുന്നു ഉറക്കം നഷ്ടപെട്ട യാത്രക്കാരന്റെ മറുപടി. ടിക്കറ്റ് പരിശോധന കഴിഞ്ഞു വീണ്ടും അതേ കോച്ചിൽ തിരിച്ചെത്തിയപ്പോഴേക്കും ചിത്രം മാറിയിരുന്നു. വഴക്കും വക്കാണവും തീർത്ത് എല്ലാവരും 'സുഖ' യാത്ര തുടരുന്നതാണ് കണ്ടത്.''

ട്രെയിനിൽ കൂർക്കം വലി വലിയ പ്രശ്നമാണെന്നും ഇതേ പറ്റി ധാരാളം പരാതികൾ കിട്ടാറുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Comments


Page 1 of 0