// // // */
ഈയുഗം ന്യൂസ്
July 10, 2023 Monday 10:17:14pm
ദോഹ: പെരുമ്പടപ്പ് വന്ദേരി ഹൈസ്‌കൂൾ 1992-93 വർഷത്തെ പൂർവ്വ വിദ്യാർഥികളുടെ സ്നേഹ സംഗമം നടന്നു.
ജൂലയ്- 9 നു ഞായറാഴ്ച വന്ദേരി ഹൈസ്കൂളിൽ അരങ്ങേരിയ "മധുരമീ വന്ദേരി" പൂർവ്വവിദ്യാർത്തി സംഗമം പഴയകൂട്ടുകാരുടെ നിറസാന്നിത്യം കൊണ്ട് ശ്രദ്ധേയമായി .
അകാലത്തിൽ വിടപറഞ്ഞ കളിക്കൂട്ടുകാർക്ക് കണ്ണീരിൽകുതിർന്ന ആദരാഞ്‌ജലികൾ അർപ്പിച്ചുകൊണ്ടു തുടങ്ങിയ സ്നേഹസംഗമത്തിന് പൂർവ്വവിദ്യാർഥികൾ അവതരിപ്പിച്ച ഒപ്പന ,തിരുവാതിരക്കളി മറ്റു നൃത്തനൃത്യങ്ങൾ, ഗാനാലാപനങ്ങൾ എന്നിവ മിഴിവേകി.
പഴയ സഹപാഠികളുടെ സ്നേഹസംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാതെപ്പോയ ഷാജി അയിരൂർ ഖത്തറിലെ പ്രവാസലോകത്തുനിന്നും കൂട്ടുകാർക്ക് സ്നേഹാശംസകൾ നേർന്നു.