// // // */
ഈയുഗം ന്യൂസ്
July 09, 2023 Sunday 12:05:48am
ദോഹ: ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (FOK-QATAR ) അഞ്ചാം വാർഷികത്തോടനുബന്ധിച്ചു *2023 നവംബർ 17 വെള്ളി, അൽ അറബ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ഒരുക്കുന്ന MEGA MUSICAL SHOW* യുടെ പോസ്റ്റർ പ്രകാശനം സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ - ജനപ്രിയ നായകൻ ശ്രീ. ദിലീപ് ദോഹയിൽ വെച്ച് നിർവഹിച്ചു.
ചടങ്ങിൽ വർക്കിങ് പ്രസിഡണ്ട് ഫരീദ് തിക്കോടി, ജനറൽ സിക്രട്ടറി വിപിൻ ദാസ്, ട്രഷറർ മൻസൂർ അലി, ഓർഗനൈസിംഗ് സിക്രട്ടറി മുസ്തഫ എം വി, വൈസ് പ്രസിഡണ്ട്‌മാരായ ഫൈസൽ മൂസ്സ, സാജിദ് ബക്കർ, സിക്രട്ടറിമാരായ അഡ്വ : റിയാസ് നരുവിൽ, സമീർ നങ്ങിച്ച, സി ബി അംഗം സുനു ബാലുശ്ശേരി, ശ്രീമതി ഷംല, റഷീദ് പുതുക്കൂടി, ഹാഷിം എന്നിവർ സംബന്ധിച്ചു.
തിരക്കുകൾക്കിടയിലും ഫ്രണ്ട്സ് ഓഫ് കോഴിക്കോടുമായി സഹകരിച്ച ദിലീപിന് സംഘടന നന്ദി രേഖപ്പെടുതി.
പ്രോഗ്രാമിന്റെ വിശദ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.