// // // */
ഈയുഗം ന്യൂസ്
July 01, 2023 Saturday 12:07:16am
ദോഹ: അബ്ദുൽ നാസർ മഅ്ദനിക്ക് ആവശ്യമായ അടിയന്തര ചികിത്സാ സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പും സംസ്ഥാന സര്‍ക്കാരും മുൻകയ്യെടുക്കണമെന്നും അടിയന്തരമായി ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും പ്രസ്തുത വിഷയത്തിൽ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും ഐഎംസിസി ജിസിസി കമ്മറ്റി ചെയര്‍മാൻ എഎം അബ്ദുല്ലകുട്ടി ജനറല്‍ കണ്‍വീനര്‍ പി.പി. സുബൈർ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രസ്തുത ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് ഇമെയിൽ സന്ദേശം അയച്ചതായും ഐഎംസിസി നേതാക്കൾ അറിയിച്ചു.
നീണ്ട ആറ് വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് രോഗശയ്യയിലായ പിതാവിനെ കാണാൻ കേരളത്തിലേക്ക് വരാൻ മഅദനിക്ക് പന്ത്രണ്ട് ദിവസത്തെ അനുമതി സുപ്രീം കോടതി നൽകിയത്. അതിൽ മൂന്ന് ദിവസത്തോളമായി യാത്ര തുടരാൻ ആവാതെ അദ്ദേഹം ആശുപത്രിയിൽ തുടരുകയാണ്.
വിചാരണ തടവുകാരനായി ബാംഗ്ലൂരിൽ കഴിയുമ്പോഴും നാട്ടിൽ നടക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുകയും നിരാലബരായ മുഴുവൻ മനുഷ്യർക്ക് വേണ്ടി ശബ്ദിക്കുക്കയും ചെയ്തിരുന്ന മഅദനി യുടെ വിഷയത്തിൽ നാട്ടിലെ രാഷ്ട്രീയക്കാരും മത നേതൃത്വവും തുടരുന്ന മൗനം അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്നും IMCC കുറ്റപ്പെടുത്തി.