// // // */
ഈയുഗം ന്യൂസ്
July 01, 2023 Saturday 11:58:57pm
ദോഹ: ഈദ് അവധി ദിനങ്ങളിൽ സഹജീവികൾക്കായി രക്തദാനം നിർവ്വഹിച്ച് മാതൃകയായി പഞ്ചാബിൽ നിന്നുള്ള ഖത്തറിലെ സംഘടനകൾ.
സിംഗ് സേവ ഗ്രൂപ്പും ഭഗവാൻ വാൽമീകി ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിൽ പ്രായമുള്ളവരടക്കം 126 പേരാണ് ഖത്തർ നാഷണൽ ബ്ലസ് ഡൊണേഷൻ സെന്ററിൽ എത്തി രക്തദാനം നിർവ്വഹിച്ചത്.
ചടങ്ങിൽ ഐ. സി.ബി. എഫ് വൈസ് പ്രസിഡന്റ് ദീപക് ശെട്ടി, ജന: സെക്രട്ടറി വർക്കി ബോബൻ, മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, കുൽവിന്ദർ സിംഗ് ഹനി, ശങ്കർ ഗൗഡ്, അഡ്വൈസറി അംഗങ്ങളായ രാമ സെൽവം, ശശിധർ ഹെബ്ബഗൾ പങ്കെടുക്കുകയും ക്യാമ്പ് സന്ദർശിക്കുകയും ചെയ്തു.
ഇൻഷൂറൻസ് ഹെൽപ് ഡെസ്കിന് സിദ്ദീഖ് ചെറുവല്ലൂർ, ഹർവിന്ദർ സിംഗ് എന്നിവർ നേതൃത്വം നൽകി.