// // // */ E-yugam


ഈയുഗം ന്യൂസ്
July  01, 2023   Saturday   11:51:23pm

news



whatsapp

ദോഹ: ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിലെത്തിയ ഇൻകാസ് ദുബായ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ശ്രീ ബഷീർ നരണിപ്പുഴയെ ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാളണിയിച്ച് ആദരിച്ചു.

പ്രസ്ഥാനത്തിനായി പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ നടത്തുമ്പോഴാണു ലോകത്തിന്റെ ഏതൊരു മുക്കിലും മൂലയിലും പ്രവർത്തകരുടെ സ്വീകരണത്തിനും ആദരവുകൾക്കും ഭാഗമാവുന്നതെന്ന് സെൻട്രൽ കമ്മിറ്റി മെമ്പറും മലപ്പുറം ജില്ല അഡ്വൈസറി ബോർഡ് ചെയർമാനും ആയ ശ്രീ സലീം ഇടശ്ശേരി ഷാളണിയിച്ചു പറഞ്ഞു.

ആക്ടിങ്ങ് പ്രസിഡണ്ട് ചാന്ദിഷ് ചന്ത്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജാഫർ കമ്പാല സ്വാഗതവും ട്രഷറർ ഇർഫാൻ പകര നന്ദിയും പറഞ്ഞു. ഷാഫി നരണിപ്പുഴ, വസീം അബ്ദുൽറസാക്ക്, ഷജീർ നരണിപ്പുഴ, അനീസ് കെ ടി വളപുരം, ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.

Comments


Page 1 of 0