// // // */
ഈയുഗം ന്യൂസ്
June 29, 2023 Thursday 01:09:38am
ദോഹ: പെരുന്നാൾ ദിനത്തിൽ 'ഈദ് ഫുത്തൂർ' എന്ന തലക്കെട്ടിൽ സി ഐ സി വക്ര സോൺ വക്ര മേഖലയിലെ വിമൺ ഇന്ത്യ, യൂത്ത് ഫോറം, മലർവാടി, സ്റ്റുഡൻസ് ഇന്ത്യ, ഗേൾസ് ഇന്ത്യ എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെ സംയുക്ത കുടുംബ സംഗമം സംഘടിപ്പിച്ചു.
അൻവർ വാണിയമ്പലം ഈദ് സന്ദേശം നൽകി. സിഐസി ആക്ടിംഗ് പ്രസിഡണ്ട് മുശ്താഖ് ഹുസൈൻ ആശംസാഭാഷണം നിർവഹിച്ചു.
അഹിയാൻ ഷഫീഖ് ഖുർആൻ പാരായണം നടത്തി. സോണൽ സെക്രട്ടറി ഉമ്മർ സാദിഖ് സ്വാഗതം പറഞ്ഞു. സോണൽ പ്രസിഡണ്ട് മുസ്തഫ സമാപന പ്രസംഗം നടത്തി.
മുഷീർ അബ്ദുല്ല, അബ്ദുൽ ബാസിത് കല്ലായിൽ, അജാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രഭാതഭക്ഷണത്തോടുകൂടി അവസാനിപ്പിച്ച സംഗമത്തിൽ വിവിധ അവതരണങ്ങളും ഗാനാലാപനങ്ങളും പരിപാടിക്ക് മിഴിവേകി.