// // // */ E-yugam


ഈയുഗം ന്യൂസ്
June  26, 2023   Monday   05:31:27pm

news



whatsapp

ദോഹ: മലബാർ മേഖലയിലെ ഹയർ സെക്കണ്ടറി സീറ്റ് വർദ്ധനവ് എന്ന ജനകീയ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത എം.എസ്. എഫ് നേതാക്കളെ കുറ്റവാളികളെ പോലെ കൈയാമം വെച്ച് അറസ്റ്റു ചെയ്ത് കൊണ്ട് പോയ കേരളാ പോലീസിന്റെ കിരാത നടപടിയിൽ ഖത്തർ കെഎംസിസി ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി .

സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത തരത്തിൽ പോലീസ് രാജ് അരങ്ങേറുകയാണ്. ഹയർ എഡ്യൂക്കേഷന് അർഹതയുണ്ടായിട്ടും സീറ്റുകളുടെ കുറവ് മൂലം ആയിരകണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്‌. നീതിക്കു വേണ്ടിയുള്ള ഈ സമരത്തെയാണ് പിണറായി ഭരണ കൂടം ശിലായുഗ നിലപാടുമായി നേരിടുന്നത് എന്ന് ഖത്തർ കെഎംസിസി അഭിപ്രായപ്പെട്ടു.

.പുറം നാടുകളിൽ വലിയ ഖ്യാതിയുണ്ടായിരുന്ന നമ്മുടെ വിദ്യാഭ്യാസ മേഖലയിലിപ്പോൾ ഭരണക്കാരുടെ ഒത്താശയോടുകൂടി വ്യാജന്മാർ കയ്യേറി വിലസുകയാണ്. അട്ടപ്പാടി ഗവണ്മെന്റ് കോളേജിൽ ഗസ്റ്റ് ലെക്ച്ചറർ ആയി കയറുന്നതിനു വേണ്ടി എറണാംകുളം മഹാരാജാസ് കോളേജിന്റെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസും എം കോമിന് അഡ്മിഷൻ നേടാനായി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതും ഭരണ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം എസ്.എഫ് ഐ യുടെ നേതാക്കളാണെന്നതും ഇതെല്ലാം ഭരിക്കുന്നവരുടെ സ്വജന പക്ഷപാത നിലപാടുകളുടെയും ,ഭരണകൂട അഹങ്കാരത്തിന്റെയും ബലത്തിലാണ് നടക്കുന്നതെന്നും ഏവർക്കും മനസ്സിലായ കാര്യമാണെന്നും കെഎംസിസി അഭിപ്രായപ്പെട്ടു.

ജനകീയ വിഷയങ്ങളിലുള്ള പിണറായി സർക്കാരിന്റെ നിഷേധാത്മക നിലപാട് തിരുത്തണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.

Comments


Page 1 of 0