// // // */ E-yugam


ഈയുഗം ന്യൂസ്
June  26, 2023   Monday   05:11:04pm

news



whatsapp

ദോഹ. തുറന്ന സൗഹൃദത്തിന്റെ അടയാളപ്പെടുത്തലാണ് ഈദുകളെന്നും പ്രത്യേക ക്ഷണമില്ലാതെ ഏവര്‍ക്കും ഈദാഘോഷത്തിന്റെ ഭാഗമാകാമെന്നത് പെരുന്നാളാഘോഷത്തെ സവിശേഷമാക്കുന്നുവെന്നും ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി.മണി കണ്ഠന്‍ അഭിപ്രായപ്പെട്ടു.

ദോഹയിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെരുന്നാളും നിലാവും മനോഹരമായ രണ്ട് പദങ്ങളാണെന്നും സമൂഹത്തില്‍ സന്തോഷത്തിന്റെ പൂത്തിരികത്തിക്കുന്ന ആഘോഷത്തിന് മാറ്റുകൂട്ടുന്ന സന്ദേശങ്ങളും ചിന്തകളും ഈ പ്രസിദ്ധീകരണത്തെ സവിശേഷമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

റാഗ് ബിസിനസ് സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടറും കെബിഎഫ് നിര്‍വാഹക സമിതി അംഗവുമായ മുഹമ്മദ് അസ് ലം പെരുന്നാള്‍ നിലാവിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

കെബിഎഫ് പ്രസിഡണ്ട് അജി കുര്യാക്കോസും ബ്രാഡ്മ ഗ്രൂപ്പ് ലീഗല്‍ കണ്‍സല്‍ട്ടന്റ് അഡ്വ.യാസീനും ചേര്‍ന്ന് പെരുന്നാള്‍ നിലാവിന്റെ ഓണ്‍ലൈന്‍ പതിപ്പ് പ്രകാശനം ചെയ്തു. ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി സംസാരിച്ചു.

ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, കേരള എന്‍ട്രപ്രണേര്‍സ് ക്‌ളബ് പ്രസിഡണ്ട് മജീദ് അലി, ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ്, ഗള്‍ഫ് ഗേറ്റ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍, ദി വേ കോര്‍പറേറ്റ് സര്‍വീസസ് ജനറല്‍ മാനേജര്‍ ഉവൈസ് ഉസ് മാന്‍, പ്രീമിയര്‍ എക്‌സ്പ്രസ്സ് കാര്‍ഗോ ആന്റ് ലോജിസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടര്‍ അബൂബക്കര്‍ സിദ്ധീഖ്, ഫ്‌ളൈ നാസ് മാനേജര്‍ അലി ആനക്കയം എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായിരുന്നു.

സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വികലമായ മതസങ്കല്‍പവും സാമൂഹ്യ സൗഹാര്‍ദ്ധവും ഐക്യവും ചോദ്യം ചെയ്യുന്ന സമകാലിക സമൂഹത്തില്‍ ആഘോഷങ്ങളെ സ്നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്താണ് മീഡിയ പ്‌ളസിന്റെ പെരുന്നാള്‍ നിലാവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകാശനം ചെയ്യുന്നതെന്ന് മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.

ഏക മാനവികതയും സാഹോദര്യവും ഉദ്ഘോഷിക്കുന്ന ആഘോഷങ്ങള്‍ സ്നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരുകയും മനുഷ്യരെ കൂടുതല്‍ അടുപ്പിക്കുമെന്നും ചടങ്ങ് അടിവരയിട്ടു. മത ജാതി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ മാനവ സൗഹൃദമാണ് കാലഘട്ടത്തിന്റെ ആവശ്യം. സ്നേഹ സാഹോദര്യങ്ങളും സൗഹൃദവും വളര്‍ത്താന്‍ പെരുന്നാളാഘോഷം പ്രയോജനപ്പെടുത്തണമെന്നാണ് പെരുന്നാള്‍ നിലാവ് ഉയര്‍ത്തിപ്പിടിക്കുന്നത്.

പെരുന്നാള്‍ നിലാവ് ദുബൈയിലും കേരളത്തിലും പ്രകാശനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

മീഡിയ പ്‌ളസ് ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, ബിസിനസ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ്, മുഹമ്മദ് സിദ്ധീഖ് അമീന്‍, മുഹമ്മദ് മോങ്ങം, ആഷിഖ് എന്‍.വി, റഷാദ് മുബാറക് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്റര്‍ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.

Comments


Page 1 of 0