// // // */ E-yugam


ഈയുഗം ന്യൂസ്
June  24, 2023   Saturday   05:09:45pm

news



whatsapp

ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷൻ ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നോർക്ക റൂട്ട്സ് ഡയറക്ടർ സി.വി റപ്പായ് നിർവഹിച്ചു.

ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ എ.പി, ഐ എസ് സി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഇ പി, അപെക്സ് ബോഡികളുടെ മുൻ പ്രെസിഡന്റുമാരായ സിയാദ് ഉസ്മാൻ, പി.എൻ ബാബുരാജൻ, അസിം അബ്ബാസ്, കേരള പ്രവാസി ബോർഡ് ഡയറക്ടർ സുധീർ എലന്തോലി, കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഡോ:ഫുആദ്‌ ഉസ്മാൻ, ഹമീദ് കേയംഎസ്, അബ്ദുൽ ഗഫൂർ ടി ജെ എസ് വി, ജലീൽ എ കാവിൽ, ജോപ്പച്ചൻ തെക്കേക്കുറ്റ് തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പരിപാടി വിജയിപ്പിക്കുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയതിന് ചാവക്കാട് പ്രവാസി അസോസിയേഷൻ എക്സ്ക്യൂട്ടീവുകൾക്കും റാഫി ചാലിൽ അധ്യക്ഷനായ രക്തദാന സമിതിക്കും പ്രസിഡന്റ് ഷെജി വലിയകത്ത് അഭിനന്ദനങ്ങൾ അറിയിച്ചു.

Comments


Page 1 of 0