// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  14, 2018   Wednesday  

news



ഖത്തർ കൈ കൊണ്ടിരിക്കുന്ന തന്ത്രപ്രധാനസുസ്ഥിര സാമ്പത്തിക പരിഷ്കരണ നടപടികൾ പ്രശംസയർഹിക്കുന്നുവെന്ന് ഐ.എം.എഫ് മാനേജിംഗ് ഡയരക്ടർ ക്രിസ്റ്റിൻ ലഗാർഡെ പറഞ്ഞു.

whatsapp

ഖത്തറിന്റെ എണ്ണ ഇതര മേഖലയുടെ വളർച്ച വളരെ കുത്തുറ്റതാന്നെന്നും സാമ്പത്തികരംഗം വൈവിധ്യവത്കരിച്ചതിന്റെ ശരിയായ നിദർശനമാണിതെന്നും അന്താരാഷ്ടനാണയനിധി വിലയിരുത്തി.

ഇയ്യിടത്തെ എണ്ണ വില വർധനവ് മിഡീസ്റ്റിൽ പുതിയ ഉണർവും ആത്മവിശ്വാസവും പകർന്നിട്ടുണ്ടെങ്കിൽ കൂടി ഖത്തർ കൈ കൊണ്ടിരിക്കുന്ന തന്ത്രപ്രധാനസുസ്ഥിര സാമ്പത്തിക പരിഷ്കരണ നടപടികൾ പ്രശംസയർഹിക്കുന്നുവെന്ന് ഐ.എം.എഫ് മാനേജിംഗ് ഡയരക്ടർ ക്രിസ്റ്റിൻ ലഗാർഡെ പറഞ്ഞു.

ഏറെ വിലമതിക്കുന്ന പങ്കാളി എന്ന നിലയിൽ ഖത്തറിന്റെ എണ്ണയിതര മേഖലയുടെ വളർച്ച ഏതാണ്ട് എണ്ണ ഇറക്കുമതി രാഷ്ട്രങ്ങളുടേതിന് സമമാണ് എന്ന് അവർ ചൂണ്ടിക്കാട്ടി.

ദോഹയിൽ ധനമന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖത്തർ യൂനിവേഴ്സിറ്റി സംഘടിപിച്ച വട്ടമേശ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലഗാർഡ്. ഖത്തറിന്റെ മൊത്ത ആഭ്യന്തര ഉൽപാദനക്ഷമത (ജി.ഡി.പി ) ഈ വർഷം 3.1 ശതമാനമായി വർധിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. ജി.സി.സിയുടെ ജി.ഡി.പി വളർച്ചക്കു മേലെയാണിത്. ജി.സി.സിയുടെ പ്രതീക്ഷിത വളർച്ചാ നിരക്ക് 2.2 ശതമാനമാണ്.

ഖത്തറിന്റെ എണ്ണ ഇതര മേഖലയിൽ ജി.ഡി.പി 1.4 ശതമാനം വർധിച്ച് 4.7 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ ഇതര വരുമാനമേഖല എണ്ണയധിഷ്ഠിത മേഖലയെക്കാൾ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നതായാണ് ഖത്തർ ആസൂത്രണമന്ത്രാലയം പറയുന്നത്.

2017 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ, വാർഷികാടിസ്ഥാനത്തിൽ, നോക്കുമ്പോൾ ഭൂഗർഭ ഖനനമേഖല 0. 2 ശതമാനവും എണയിതര മേഖല 3.6 ശതമാനവും വളർച്ച നേടുകയുണ്ടായി. വാർഷികാടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ എണ്ണയിതര മേഖലയിൽ മൊത്ത, ചില്ലറ വ്യാപാര വളർച്ച 10.9 %, ഉൽപാദനം 10%, നിർമ്മാണം 8.8%, യൂട്ടിലിറ്റീസ് 5 %, വാർത്താവിനിമയം 3.6%, റിയൽ എസ്റേററ്റ് 1.5 % എന്നിങ്ങനെയാണ്.

അതേസമയം സമ്പത്തും ഇൻഷൂറൻസും ( 1.4%) ട്രാൻസ്പോർട്ടും സ്റ്റോറേജും ( 0.3% ) അക്കമഡേഷനും കാറ്ററിംഗും ( 0.1%) എന്നീ ക്രമത്തിൽ വളർച്ച പിന്നോട്ടടിച്ചതായും വികസന- ആസൂത്രണ മന്ത്രാലയം വെളിപ്പെടുത്തി. എണ്ണ വില നിർണയം അടക്കം വിവിധ സാമ്പത്തിക കൈവഴികളിൽ പരമ്പരാഗതമായി തുടർന്നു വരുന്ന നടപടിക്രമങ്ങൾ ഊരിച്ചാടാൻ തയാറായ ഖത്തറിന്റെ നിലപാടിനെ ഐ.എം.എഫ് ശ്ലാഘിച്ചു.

എണ്ണ വില ബാരലിന് 147 ഡോളർ എന്ന ഏറ്റവും ഉയർന്ന അവസ്ഥയിൽ നിന്ന് പിറകോട്ടടിക്കാൻ തുടങ്ങിയത് മുതൽ മിഡീസ്റ്റ് രാജ്യങൾ പ്രത്യേകിച്ച് ഗൾഫ് മേഖല സാമ്പദ്ഘടന മാറ്റിപ്പണിയാൻ തുനിഞ്ഞതാണ്. പക്ഷെ ഈ അടുത്ത് എണ്ണക്ക് വീണ്ടും വില കയറിയപ്പോൾ ചിലരെങ്കിലും സമ്പദ്ഘടന വൈവിധ്യവത്ക്കരിക്കുന്നതിൽ നിന്ന് പിറകോട്ടു പോയി. പരിഷ്ക്കരണ നടപടികൾ മരവിപ്പിക്കാൻ എണ്ണ വില വർധന നിമിത്തമായിക്കൂട. അതേ സമയം ഖത്തർ ഈ കൂട്ടത്തിൽ പെടില്ലെന്നും ഐ.എം.എഫ് വക്താവ് വ്യക്തമാക്കി. അക്കാദമിക, ഗവേഷണ നിലവാരം ഉയർത്താനും സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനാവശ്യമായ സഹായ സംരംഭങ്ങൾക്ക് ആക്കം കൂട്ടാനും ഉതകുന്ന നയനിലപാടുകൾ രൂപവത്കരിച്ചതായി ഖത്തർ സർവകലാശാലാ പ്രസിഡണ്ട് ഡോ: ഹസൻ ദിർഹം പറഞ്ഞു.

രാജ്യത്തിന്റെ സാമ്പദ് ഘടന ദീർഘകാലാടിസ്ഥാനത്തിൽ മാറ്റിപ്പണിയാനുംം നിക്ഷേപകസംരംഭകത്വ മനോഭാവം വളർത്താനം ഇത് വഴിവെക്കുംമെന്നു് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു

Comments


Page 1 of 0