// // // */
ഈയുഗം ന്യൂസ്
June 15, 2023 Thursday 05:13:37pm
ദോഹ: ഇന്ത്യൻ ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറത്തിന് 2023 - 2025 കാലയളവിലേക്കായി പുതിയ നേതൃതം നിലവിൽ വന്നു. ഫോറത്തിൻ്റെ ജനറൽ ബോഡി മീറ്റിഗിൽ പുതിയ പ്രസിഡൻ്റ് ആയി അഡ്വ. ഹബീബ് റഹ്മാൻ പി. ടി , ജനറൽ സെക്രട്ടറി ആയി അഡ്വ. മഞ്ജുഷ ശ്രീജിത്ത്, ട്രഷറർ ആയി അഡ്വ. സജിമോൻ കാരക്കുറ്റി എന്നിവരെ തിരഞ്ഞെടുത്തു.
ഉപദേശക സമിതിയിലേക്ക് അഡ്വ ജാഫർ ഖാൻ, അഡ്വ. സക്കറിയ വാവാട്, അഡ്വ. നിഷാദ് മുഹമ്മദ്, അഡ്വ. അബൂബക്കർ ഇ. എ , അഡ്വ. ഹണി. ടി. ഇലഞ്ചിക്കൽ എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി അഡ്വ. ജയപ്രകാശ് വി.എസ് , അഡ്വ. ഫാത്തിമ ബാനു, വൈസ് പ്രസിഡൻ്റ്മാരായി അഡ്വ. നൗഷാദ് ആലക്കാട്ടിൽ, അഡ്വ. റിയാസ് നെറുവിൽ, ജോയിൻ്റ് ട്രഷറർ ആയി അഡ്വ. സിറാജ് ടി എം എന്നിവരെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: അഡ്വ. ഇസ്സുദ്ദീൻ. കെ. കെ ( പ്രോഗ്രാം & ട്രെയിനിംഗ് കോർഡിനേറ്റർ) അഡ്വ. അനീസ് കരീം ( പബ്ലിക് റിലേഷൻ കോർഡിനേറ്റർ), അഡ്വ. മുഹമ്മദ്. കെ ( മെമ്പർഷിപ്പ് കോർഡിനേറ്റർ), അഡ്വ. സാബിർ.സി കെ (മീഡിയ കോർഡിനേറ്റർ), അഡ്വ. ഷീജ അനീസ് ( കമ്പ്ലയൻസ് കോഡിനേറ്റർ), അഡ്വ. അനിൽകുമാർ. സി എൽ (സി എഫ് കോഡിനേറ്റർ), അഡ്വ. ഹിസ്ബുൽ റിയാസ് (കൾച്ചറൽ & ഇവൻറ് കോഡിനേറ്റർ) അഡ്വ. അനീഷ്കുമാർ ഇക്കബ്രത് (സ്പോർട്സ് കോർഡിനേറ്റർ),
അഡ്വ :സബീന അക്ബർ (വിമൻസ് ഫോറം കോർഡിനേറ്റർ)
പ്രിസൈഡിങ് ഓഫീസർ അഡ്വ. ഇസ്സുദ്ദീൻ യോഗം നിയന്ത്രിച്ചു. അഡ്വ. ജാഫർ ഖാൻ, അഡ്വ. നിഷാദ് മുഹമ്മദ് , അഡ്വ. ഹണി തോമസ് എന്നിവർ സംസാരിച്ചു. അഡ്വ. സജിമോൻ നന്ദി പ്രകാശിപ്പിച്ചു.