// // // */
ഈയുഗം ന്യൂസ്
June 05, 2023 Monday 06:58:16pm
ദോഹ: കേരളത്തിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന തണൽമരം സൗഹൃദ കൂട്ടായ്മ ഖത്തർ പ്രാദേശിക ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡണ്ടായി സാദിഖിനെയും ജനറൽ സെക്രട്ടറിയായി ഷരീഫ് കക്കാട്ടിരിയെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടായി കെ കെ റഷീദ്, ജോയിൻ സെക്രട്ടറിയായി അനീസ് ബാബു ടി ഇ എന്നിവരെയും റഹീം, ശിഹാബ് പി എം, റഫീഖ് ബാബു ഓ.ട്ടി എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
ജീവകാരുണ്യ മേഖലയിൽ സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.