// // // */
ഈയുഗം ന്യൂസ്
May 27, 2023 Saturday 03:26:52pm
ദോഹ: ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞാലും ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ലെന്ന് ഖത്തർ ധനകാര്യ മന്ത്രി അലി അൽ കുവാരി.
ഊർജ്ജേതര മേഖലയിൽ നിന്നുള്ള വരുമാനം വർധിച്ചതാണ് ഇതിനുകാരണം.
“സമ്പദ്‌വ്യവസ്ഥ നല്ല നിലയിലാണ്, കാരണം ഇപ്പോൾ വളർച്ച വരുന്നത് ഊർജേതര മേഖലയിൽ നിന്നാണ്, അതിനാൽ എണ്ണ വിലയിലെ ചലനത്തെക്കുറിച്ച് ഞങ്ങൾ കാര്യമാക്കുന്നില്ല,” ഖത്തർ സാമ്പത്തിക ഫോറത്തിൽ അലി അൽ കുവാരി പറഞ്ഞു.
“കഴിഞ്ഞ വർഷം ഞങ്ങൾ വളരെ നല്ല വളർച്ച രേഖപ്പെടുത്തി. ഊർജേതര മേഖല 6.7 ശതമാനവും ഹൈഡ്രോകാർബൺ മേഖലയുടെ വളർച്ച 1.5 ശതമാനവും ആയിരുന്നു," ധനമന്ത്രി പറഞ്ഞു.
“പണപ്പെരുപ്പം നിയന്ത്രണത്തിലാണ്, കഴിഞ്ഞ മാസം പണപ്പെരുപ്പം 3.6% ആയിരുന്നു. കഴിഞ്ഞ വർഷം മുഴുവൻ 5% ൽ താഴെയാണ്,” അദ്ദേഹം പറഞ്ഞു.
2022 ഫിഫ ലോകകപ്പിന് ശേഷം ഖത്തറും ഗണ്യമായ സാമ്പത്തിക വളർച്ച നേടി.