// // // */
ഈയുഗം ന്യൂസ്
May 27, 2023 Saturday 12:13:05pm
ദോഹ: രാജ്യത്ത് നാനൂറോളം സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ പദ്ധതിയിടുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
മുനിസിപ്പാലിറ്റികൾ, നഗരാസൂത്രണം, കൃഷി, മത്സ്യബന്ധനം, പൊതു സേവനങ്ങൾ, സംയുക്ത സേവനങ്ങൾ എന്നിവയാണ് ഡിജിറ്റൈസ് ചെയ്യുന്നതെന്ന് മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയം എല്ലാ അടിസ്ഥാന സൗകര്യ പദ്ധതികൾക്കുമായി ഡാറ്റാബേസ് തയ്യാറാക്കുകയാണ്.
കൂടുതൽ സേവനങ്ങൾ ജനങ്ങൾക്ക് ഓൺലൈൻ ആയി നൽകുകയാണ് ലക്‌ഷ്യം.
കെട്ടിട പെർമിറ്റുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം കൂടുതൽ സുഗമമാക്കും.