// // // */ E-yugam


ഈയുഗം ന്യൂസ്
May  24, 2023   Wednesday   06:13:55pm

news



whatsapp

ദോഹ: ഖത്തർ സമുദ്രാതിർത്തിയിൽ പ്രവേശിച്ച ചരക്ക് കപ്പലിൽ നിന്ന് വീണ കൊറിയൻ പൗരനെ വിവിധ ഖത്തർ സേനകളുടെ സംയുക്ത ശ്രമങ്ങളിലൂടെ രക്ഷപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ചരക്ക് കപ്പലിലെ ജീവനക്കാരിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് രക്ഷാപ്രവർത്തകർ ഉടൻ തിരച്ചിൽ ആരംഭിച്ചു.

ഇന്റേണൽ സെക്യൂരിറ്റി ഫോഴ്‌സ് (ലെഖ്‌വിയ) കോസ്റ്റ് ഗാർഡ്, എയ്‌റോനോട്ടിക്കൽ, മാരിടൈം സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ, അമീരി നേവൽ ഫോഴ്‌സ്, അമിരി എയർഫോഴ്‌സ് എന്നിവർ സംയുക്തമായാണ് , രക്ഷാപ്രവർത്തനം.നടത്തിയത്.

സംയുക്ത സേന പ്രത്യേക ഹെലികോപ്റ്ററുകളും മറൈൻ ഗാഡ്ജറ്റുകളും ഉപയോഗിച്ചു. 24 മണിക്കൂറിന് ശേഷം വെള്ളത്തിൽ കാണാതായ ആളെ കണ്ടെത്തിയതോടെ തിരച്ചിൽ അവസാനിച്ചു.

രക്ഷിക്കപ്പെട്ട ശേഷം, ആവശ്യമായ പ്രഥമ ശുശ്രൂഷയ്ക്കായി വ്യക്തിയെ ഹമദ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ജീവനക്കാരൻ കപ്പലിൽ നിന്ന് എങ്ങിനെയാണ് സമുദ്രത്തിൽ വീണതെന്ന് വ്യക്തമല്ല.

Comments


Page 1 of 0