// // // */
ഈയുഗം ന്യൂസ്
May 24, 2023 Wednesday 11:50:54am
ദോഹ: റോൾസ് റോയ്‌സ് കമ്പനിയുടെ സമ്പൂർണ-ഇലക്‌ട്രിക് കാറായ സ്‌പെക്ടർ ഖത്തറിൽ പുറത്തിറക്കി.
കമ്പനിയുടെ പേൾ ഐലൻഡിലെ ഷോറൂമിൽ നടന്ന പ്രത്യേക ചടങ്ങിലാണ് സ്‌പെക്ടർ പരിചയപ്പെടുത്തിയത്.
"ഞങ്ങളുടെ മഹത്തായ കാറിന്റെ ചരിത്രത്തിലെ പുതിയ യുഗത്തിന് തുടക്കം കുറിക്കാൻ പുതുതായി ഉദ്ഘാടനം ചെയ്ത റോൾസ് റോയ്‌സ് ഷോറൂമിൽ, ആദ്യത്തെ അൾട്രാ ലക്ഷ്വറി ഇലക്ട്രിക് കാറായ സ്‌പെക്ടർ പുറത്തിറക്കി," റോൾസ് റോയ്സ് മിഡിൽ ഈസ്റ്റ് & ആഫ്രിക്ക, റീജിയണൽ ഡയറക്ടർ സീസർ ഹബീബ് പറഞ്ഞു.
സ്‌പെക്‌റ്റർ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ശക്തവും എയറോഡൈനാമിക് സവിശേഷതകളുള്ള റോൾസ്-റോയ്‌സാണ്, ഒരു ശിൽപം പോലെയാണ് കാര് നിർമിച്ചിരിക്കുന്നത്.
1900-ൽ, റോൾസ്-റോയ്‌സ് സഹസ്ഥാപകനായ ചാൾസ് റോൾസ് കാറുകൾക്ക് ഇലക്ട്രിക് ഭാവി പ്രവചിചിരുന്നു. 120 വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ പ്രവചനം പൂർത്തീകരിക്കപ്പെട്ടു.
“സ്‌പെക്ടർ തികച്ചും ശബ്ദരഹിതവും വൃത്തിയുള്ളതുമാണ്. മണമോ വൈബ്രേഷനോ ഇല്ല. സ്ഥിരമായ ചാർജിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കാൻ കഴിയുമ്പോൾ അവ വളരെ ഉപയോഗപ്രദമാകും," റോയ്സ് മോട്ടോർ കാർസ് ദോഹ ജനറൽ മാനേജർ നാസർ ജയ്‌റൂദി പറഞ്ഞു.