// // // */
ഈയുഗം ന്യൂസ്
May 23, 2023 Tuesday 11:33:50am
ദോഹ: ഖത്തറിലെ ബാങ്ക് ഇടപാടുകാരനിൽ നിന്ന് മോഷ്ടിച്ച 71,628 റിയാൽ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് കണ്ടെടുത്തു.
ബാങ്കിനുള്ളിൽ ഒരു ഇടപാടുകാരനിൽ നിന്ന് പണം മോഷ്ടിച്ചതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം നടത്തിയത്.
ബാങ്കിൽവെച്ച് പണം നിറച്ച പ്ലാസ്റ്റിക് ബാഗ് പ്രതി കൈക്കലാക്കുന്ന വീഡിയോ മന്ത്രാലയം സമൂഹ മാധ്യമങ്ങൾ വഴി പോസ്റ്റ് ചെയ്തു. ഉടമസ്ഥൻ ബാഗ് ശ്രദ്ധിക്കാതിരുന്ന സമയത്താണ് പ്രതി അത് കൈക്കലാക്കി സ്ഥലം വിട്ടത്.
സുരക്ഷാ ക്യാമറകൾ പരിശോധിച്ചപ്പോൾ പ്രതിയെ തിരിച്ചറിയാൻ സാധിച്ചു. പിന്നീട് താമസസ്ഥലത്തുനിന്ന് നിന്ന് ബാങ്കിലേക്ക് പോകുന്ന നിമിഷം മുതൽ കുറ്റകൃത്യം ചെയ്യുന്നത് വരെയുള്ള അയാളുടെ നീക്കങ്ങൾ മന്ത്രാലയം കണ്ടെടുത്തു.
ചോദ്യം ചെയ്യലിന് ശേഷം പ്രതി കുറ്റം സമ്മതിക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ സഹിതം പബ്ലിക് പ്രോസിക്യൂഷന് കേസ് റഫർ ചെയ്യുകയും ചെയ്തു.
പൊതുസ്ഥലത്തായാലും സ്വകാര്യ സ്ഥലത്തായാലും വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കണമെന്ന് മന്ത്രലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.