// // // */
ഈയുഗം ന്യൂസ്
May 22, 2023 Monday 04:46:34pm
ദുബായ്: വിവാദചിത്രം ദ കേരള സ്റ്റോറിക്ക് യു.എ.ഇ യില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. മീഡിയ റഗുലേറ്ററി അതോറിറ്റിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചത്.
ബംഗാളി സംവിധായകന്‍ സുദീപ്‌തോ സെന്‍ പുറത്തിറക്കിയ ദ കേരള സ്റ്റോറി 32,000 ഹിന്ദു യുവതികളെ ഇസ്ലാമിലേക്ക് മതംമാറ്റി സിറിയയിലേക്ക് കടത്തിയെന്ന് അവകാശപ്പെടുന്നു.
ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിലും ഹൈക്കോടതിയിലും ഹരജികള്‍ എത്തിയെങ്കിലും കോടതികള്‍ ആവശ്യം അംഗീകരിച്ചില്ല.
മറ്റു ഗൾഫ് രാജ്യങ്ങളിലും ദ കേരള സ്റ്റോറിക്ക് വിലക്ക് ഏർപ്പെടുത്താനാണ് സാധ്യത.