// // // */
ഈയുഗം ന്യൂസ്
May 22, 2023 Monday 11:45:25am
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം അൽ റുവൈസിലെ മാരിടൈം കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി.
സംശയം തോന്നിയതിനെത്തുടർന്ന് പഴങ്ങൾ പരിശോധിച്ചതായും തണ്ണിമത്തനുകൾക്കുള്ളിൽ 62 കിലോഗ്രാം നിരോധിത ഹാഷിഷ് ഒളിപ്പിച്ചതായി കണ്ടെത്തിയതായും കസ്റ്റംസ് അധികൃതർ അറിയിച്ചു.
തണ്ണിമത്തനിനുള്ളിൽ ഹാഷിഷ് നിറച്ചതിന്റെ ഫോട്ടോകളും കസ്റ്റംസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.