// // // */
ഈയുഗം ന്യൂസ്
May 21, 2023 Sunday 03:47:21pm
ദോഹ: ഖത്തറിയായ അബ്ദുൾറഹ്മാൻ ഖമീസ് കണ്ടുപിടിച്ച നമസ്ക്കാര പായയായ സ്മാർട്ട് പ്രയർ മാറ്റ് അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്നു.
ഖമീസ് ഡിസൈൻ ചെയ്ത സ്മാർട്ട് എഡ്യൂക്കേഷൻ പ്രെയർ റഗ് മലേഷ്യയിൽ നടന്ന എക്സിബിഷനിലും സ്വർണ മെഡൽ നേടി. പുതിയ കണ്ടുപിടിത്തങ്ങളും ടെക്നോളജിയും നവീകരണവും പ്രദർശിപ്പിക്കുന്ന എക്സിബിഷനാണ് ഐട്ടെക്സ് (ITEX) മലേഷ്യ.
സജാദ എന്ന് പേരിട്ട ഖമീസിന്റെ പുതിയ പ്രയർ മാറ്റ് മുസ്ലീങ്ങളെയും കുട്ടികളെയും നമസ്ക്കരിക്കാൻ പഠിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട് പ്രാർത്ഥന റഗ്ഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇസ്ലാമിക വിശ്വാസത്തോടുള്ള അദ്ദേഹത്തിന്റെ ഭക്തിയും ശാസ്ത്രീയ നവീകരണത്തോടുള്ള അഭിനിവേശവും സമന്വയിപ്പിക്കുന്നതാണ് പുതിയ കണ്ടുപിടിത്തം.
എൽ.ഇ.ഡി സ്‌ക്രീനിലൂടെയും സ്പീക്കറുകളിലൂടെയും ഓരോ പ്രാർത്ഥനാ സമയത്തും ആരാധകൻ എന്താണ് ചൊല്ലേണ്ടതെന്ന് ഈ പ്രയർ മാറ്റ് പ്രദർശിപ്പിക്കുന്നു. പ്രാർത്ഥനയിൽ വിശ്വാസികളുടെ തെറ്റുകൾ കണ്ടെത്താനും തിരുത്താനും ഇത് പ്രഷർ സെൻസറുകൾ ഉപയോഗിക്കുന്നു.
കുട്ടികൾക്കും പുതിയ മുസ്‌ലിംകൾക്കും പ്രാർത്ഥനകളുടെ അടിസ്ഥാനകാര്യങ്ങൾ പഠിപ്പിക്കുന്നതിന് ഈ നവീകരണം ഉപയോഗിക്കുന്നു.
ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കും തന്റെ പ്രിയപ്പെട്ട ഖത്തറിനും കുടുംബത്തിനും കുട്ടികൾക്കും ദൈവത്തിനും നന്ദിയെന്ന് ഖമീസ് ഇൻസ്റ്റാഗ്രാമിലെ പ്രസ്താവനയിൽ പറഞ്ഞു.
ഏപ്രിൽ 26 മുതൽ 30 വരെ നടന്ന ലോകത്തിലെ ഒന്നാം നമ്പർ കണ്ടുപിടുത്തങ്ങളുടെ പ്രദർശനമായ ജനീവയിലെ ഇന്റർനാഷണൽ എക്‌സിബിഷൻ ഓഫ് ഇൻവെൻഷൻസിൽ ഖാമിസ് സ്വർണ്ണ മെഡൽ നേടിയിരുന്നു.