// // // */ E-yugam


ഈയുഗം ന്യൂസ്
May  18, 2023   Thursday   05:50:07pm

news



whatsapp

ദോഹ: സൗദിയുടെ ശക്തമായ രാഷ്ട്രീയ കരുനീക്കങ്ങൾക്കിടയിൽ ഖത്തറിന്റെ നയതന്ത്രം പിൻസീറ്റിലേക്ക് മാറുന്നതായി അന്താരാഷ്‌ട്ര ന്യൂസ് ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അയൽരാജ്യങ്ങളുമായി, പ്രത്യേകിച്ച് സൗദി അറേബ്യയുമായി നല്ല പ്രവർത്തന ബന്ധത്തിനാണ് ഖത്തർ മുൻഗണന നൽകുന്നതെന്നും ഇതിനാൽ ചില വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ എടുക്കാൻ വിസമ്മതിക്കുന്നതായും റിപ്പോർട്ട് പറയുന്നു.

ഈ മാസമാദ്യം സിറിയയെ അറബ് ലീഗിലേക്ക് തിരിച്ചെടുക്കാനുള്ള സൗദി അറേബ്യയുടെ നീക്കത്തോടുള്ള എതിർപ്പ് ഖത്തർ മനസ്സില്ലാമനസ്സോടെ പിൻവലിച്ചിരുന്നു. ഖത്തർ ശക്തമായി എതിർത്തിട്ടും ബഷർ അൽ അസ്സാദിനെ അറബ് ലീഗിലേക്ക് തിരിച്ചെടുക്കാൻ സൗദി തീരുമാനിക്കുകയായിരുന്നു.

അയൽരാജ്യങ്ങളുടെ രോഷം ഉയർത്തുന്നത് ഒഴിവാക്കാൻ ഒരു കാലത്തെ അതിശക്തമായ വിദേശ നയം ലഘൂകരിക്കാൻ ഖത്തർ നിര്ബന്ധിതമായതായി വിദഗ്ദരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നു.

സിറിയൻ വിഷയത്തിൽ ദോഹയുടെ നിലപാട് മാറ്റമാണ് ഇതിനൊരു ഉദാഹരണം.

12 വർഷത്തിനിടെ ആദ്യമായി ജിദ്ദയിൽ വെള്ളിയാഴ്ച നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയിൽ അസദ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ അദ്ദേഹത്തിന്റെ പ്രാദേശിക ഒറ്റപ്പെടൽ അവസാനിക്കുന്നതിന്റെ ശക്തമായ സൂചനയാണിത്.

യെമനിലെ ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സമാധാന ചർച്ചകളിലോ സുഡാനിലെ എതിരാളികളായ സൈനിക വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് അറുതി വരുത്തുന്നതിലോ ഖത്തറിന് കാര്യമായ പങ്ക്‌ വഹിക്കാനായിട്ടില്ല. ഇവിടെയെല്ലാം സൗദിയാണ് മുന്നിൽ നിൽക്കുന്നത്.

അയൽരാജ്യങ്ങളുമായി, പ്രത്യേകിച്ച് സൗദി അറേബ്യയുമായി നല്ല പ്രവർത്തന ബന്ധത്തിനാണ് ഖത്തർ മുൻഗണന നൽകുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ദോഹയിലെ ഒരു പാശ്ചാത്യ നയതന്ത്രജ്ഞൻ പറഞ്ഞു.

“ഇത് പ്രാദേശിക ഏറ്റുമുട്ടലുകളിൽ ഏർപ്പെടാതിരിക്കാൻ അവരെ പ്രേരിപ്പിക്കുന്നു, അതുകൊണ്ടാണ് അവർ യെമനിലും സുഡാനിലും മുൻ കാലങ്ങളെ അപേക്ഷിച്ച് കുറച്ച് മാത്രം ഇടപെടുന്നത്,” നയതന്ത്രജ്ഞൻ പറഞ്ഞു.

Comments


   👍

Page 1 of 1