// // // */ E-yugam


ഈയുഗം ന്യൂസ്
May  12, 2023   Friday   12:37:39am

news



whatsapp

ദോഹ: മലപ്പുറം താനൂരിൽ വെച്ച് നടന്ന അതിദാരുണമായ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്കു വേണ്ടിയും കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിനും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം നടത്തി.

ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അനുശോചന പ്രസംഗം നടത്തി. മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഊഫ് മക്കരപറമ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി ആഷിക് തിരൂർ സ്വാഗതവും സെക്രട്ടറി അമീർ കോട്ടപ്പുറത്ത് നന്ദിയും പറഞ്ഞു.

ടൂറിസം രംഗത്തെ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ അധികാരികൾ ഇടപെടണമെന്നും അപകടങ്ങൾ തുടർക്കഥയാവാതെ വിശ്വാസ്യത വീണ്ടെടുക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ശക്തമാക്കാൻ ഗവണ്മെന്റ് സത്വര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഹമീദ് ചെറുവല്ലൂർ, വൈസ് പ്രസിഡന്റുമാരായ സി.എ. സലാം, സിദ്ദീഖ് ചെറുവല്ലൂർ, അഷ്‌റഫ് വാകയിൽ,യൂത്ത് കോൺഗ്രസ് ഇൻ്റർനാഷണൽ വൈസ് ചെയർമാൻ ശിഹാബ് നരണിപ്പുഴ, ജില്ലാ കമ്മിറ്റി സെക്രട്ടറിമാരായ ഷംസീർ കാളച്ചാൽ , ജംഷീദ് കെ ടി , ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ മാരായ ഹനീഫ വലിയകത്ത്, സലീം എരമംഗലം, യൂത്ത് വിങ് പ്രസിഡന്റ് ഷറഫുദ്ദീൻ, ജനറൽ സെക്രട്ടറി സിജോ നിലമ്പൂർ, ട്രഷറർ ഹാദി മലപ്പുറം, നയീം എടപ്പാൾ, റിഷാദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Comments


Page 1 of 0