// // // */
ഈയുഗം ന്യൂസ്
May 11, 2023 Thursday 05:04:24pm
ദോഹ: പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ ഖത്തറിലെ കൂട്ടായ്മയായ അനക്സ് അതിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന കായിക മേള മെയ് 19ന് സമാപിക്കും.
ആസ്പയർ അക്കാദമി ഇൻഡോർ ഹാളിൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കുന്ന മേളയിൽ പുരുഷന്മാർക്ക് വോളിബോൾ, വടംവലി എന്നീ ഇനങ്ങളും വനിതകൾക്ക് ത്രോ ബോൾ, വടംവലി എന്നിവയും കുട്ടികൾക്ക് ഡാർട്ട്, ബോൾ ബാസ്‌ക്കറ്റിംഗ് എന്നീ മത്സരങ്ങളും ആണ് ഒരുക്കുന്നത്.
ഖത്തറിൽ റെസിഡൻസ് പെർമിറ്റ് ഉള്ളവരോ വർക്ക് വിസയിൽ ഉള്ളവരോ ആയിരിക്കണം ടീം അംഗങ്ങൾ.
വോളിബോൾ ത്രോ ബോൾ എന്നിവ ഇന്റർ എഞ്ചിനീയറിംഗ് അലുംനി തലത്തിൽ ആണ് നടക്കുക. ഒരു ടീമിൽ പരമാവധി മൂന്ന് അതിഥി കളിക്കാരെ (ഇന്ത്യക്കാർ ആയിരിക്കണം) ഉൾപ്പെടുത്താൻ അനുവാദമുണ്ട്. മറ്റു മത്സരങ്ങൾ ഓപ്പൺ വിഭാഗത്തിൽ ആണ്.
കൂട്ടായ്മകളുടെ പേരിൽ ടീം രജിസ്റ്റർ ചെയ്യാം. വടംവലി മത്സര വിജയികൾക്ക് പ്രൈസ് മണിയും മറ്റു മത്സരങ്ങളിലെ ജേതാക്കൾക്ക് ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കും. താല്പര്യമുള്ള ടീമുകൾ Playbuddy മൊബൈൽ ആപ്പ് വഴി മെയ് 15ന് രാത്രി 10 മണിക്ക് മുൻപ് രെജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 33241102/55337852 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.