// // // */ E-yugam


ഈയുഗം ന്യൂസ്
May  06, 2023   Saturday   12:11:06am

news



whatsapp

ദോഹ: 43 വർഷമായി ഖത്തറിലുള്ള ഹംസക്ക താനൂരുമായി 'ഞമ്മളെ താനൂർ കൂട്ടായ്മ' ആദ്യമായി ഒത്തുചേർന്നു.

2019 ജൂലൈ മാസം AM. അക്ബറിന്റെ ആശയത്തിൽ നിന്നും രൂപം കൊണ്ട ഞമ്മളെ താനൂർ വാട്സാപ്പ് കൂട്ടായ്മ ജാതി - മത - രാഷ്ട്രീയ ഭേദമന്യേ നിലവിൽ നൂറിലധികം അംഗങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ആദ്യമായിട്ടാണ് ഒരു ഒത്തു ചേരൽ സംഗമം സംഘടിപ്പിക്കുന്നത്.

ജഹ്ഫർ ഖാൻ താനൂരിന്റെ നേതൃത്വത്തിൽ വൈകുന്നേരം നാല് മണിക്ക് അൽ ബിദ പാർക്കിൽ ആരംഭിച്ച ഒത്തുചേരലിന് ഖത്തറിലെ സാമൂഹിക ഇടങ്ങളിൽ ശ്രദ്ധേയനായ മൂസ താനൂർ അധ്യക്ഷത വഹിച്ചു. ഈ കൂട്ടായ്‌മയുടെ ലക്‌ഷ്യം തികച്ചും മാനവികതയിൽ ഊന്നിയുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവിതത്തിൽ വ്യായാമത്തിന്റെ പ്രധാന്യത്തെ കുറിച്ച് ഹമദ് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് സുൾഫിക്കർ മൂലക്കൽ അംഗങ്ങളെ ബോധവൽക്കരിക്കുകയും,കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ച് കവയിത്രി ഷംല ജഹ്ഫറും ICBF ഇൻഷൂറൻസിന്റേയും ഹമദ് മെഡിക്കൽ ഹെൽത്ത് കാർഡിന്റെയും പ്രധാന്യത്തെ കുറിച്ച് ജഹ്ഫർഖാനും, കോവിഡ് കാലത്തും മറ്റും കൂട്ടായ്മ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് അക്ബർ താനൂരും സംസാരിച്ചു.

ആദ്യമായി നാടിന്റെ കൂട്ടായ്മയിൽ പങ്കെടുത്തതിന്റെ സന്തോഷം സതീഷും പങ്കുവെച്ചു.

43 വർഷമായി ഖത്തറിലുള്ള താനൂർ കാരാട് സ്വദേശി ഹംസക്ക അദ്ദേഹത്തിന്റെ ഖത്തർ ജീവിതാനുഭവങ്ങൾ പങ്ക് വെച്ചത് പുതുതലമുറക്ക് തികച്ചും നവ്യാനുഭവമായി.

ഷാജി പി വി ,അഷ്റഫ് താനൂർ,മുഹമ്മദ് ഷക്കീബ്,സുബൈർ അരീക്കാട്,ഹഫ്സർ റഹ്മാൻ നടക്കാവ് , ദാനിഹാൻ താനൂർ,യാസി, ഇംതിയാസ് ,ഗിരീഷ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

Comments


Page 1 of 0