// // // */ E-yugam


ഈയുഗം ന്യൂസ്
May  06, 2023   Saturday   01:41:59pm

news



whatsapp

ദോഹ: ഖത്തറിലെ തിരൂർ താലുക്ക് നിവാസികളുടെ കൂട്ടായ്മയായ ക്യുടീം വാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹിതെരെഞ്ഞെടുപ്പും നുഐജയിലെ ഇൻസ്പയർ ഹാളിൽ വെച്ച് നടന്നു,

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറിൽ പരം ആളുകൾ പങ്കെടുത്ത പരിപാടി സംഘാടനമികവ് കൊണ്ടും പ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമായി . 2023-24 വർഷത്തേക്കുള്ള എസ്ക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിന് ഉമ്മെർസാദിക് ,അബ്ദു റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

പ്രസിഡന്റായി ജഹ്ഫർഖാൻ,ജനറൽ സെക്രട്ടറി അമീൻ അന്നാര, ട്രഷറർ ഇസ്മായിൽ വള്ളിയേങ്ങൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു .

ഇസ്മായിൽ കുറുമ്പടി ,നബ്ഷ മുജീബ് എന്നിവർ വൈസ് പ്രസിഡന്റുമാരായും ഷംല ജഹ്ഫർ ,സാബിക് അബ്ദുള്ള ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു .

വകുപ്പ് കൺവീനർമാരായി നൗഫൽ എംപി (സ്പോർട്സ്),ഉമ്മർ കുട്ടി (സോഷ്യൽ മീഡിയ), നൗഫിറ ഹുസൈൻ (വിമൺ എംപവർമെന്റ്)എന്നിവരെയും തെരെഞ്ഞെടുത്തു.

സുഹൈൽ എം വി ,അനീഷ് പി കെ ,ആരതി കെ ,മുത്തു ഐ സി ആർ സി ,നൗഷാദ് ബാബു ,അഫ്സൽ വി പി ,മുഹമ്മദ് സഫ്‌വാൻ ,ബിജേഷ് കെ പി എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, ക്വിസ് കോംപറ്റീഷൻ, കുട്ടികളുടെ കലാ മത്സരങ്ങൾ എന്നിവ സംഗമത്തിനു കൊഴുപ്പേകി,

അമീൻ അന്നാര, ജഹ്ഫർഖാൻ, ഇസ്മായിൽ കുറുമ്പടി, നൗഫൽ എംപി,മുത്തു ഐ സി ആർ സി, നൗഷാദ് ബാബു, ബിജേഷ്, ആരതി എന്നിവർ നേതൃത്വം നൽകിയ സംഗമത്തിനു ഇസ്മായിൽ വള്ളിയേങ്ങൽ നന്ദി അർപ്പിച്ചു.

Comments


Page 1 of 0