// // // */ E-yugam


ഈയുഗം ന്യൂസ്
April  30, 2023   Sunday   12:32:33am

news



whatsapp

ദോഹ: ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ഡി സി സി മുൻ പ്രസിഡന്റ്റ് അഡ്വ.ശ്രീ വി വി പ്രകാശ് ന്റെ രണ്ടാം ചരമ വാർഷികാത്തൊടാനുബന്ധിച്ചു തുമാമയിലുള്ള ഐ ഐ സി സി അൽ മുഫ്താ ഹാളിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

ഇൻകാസ് മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ ശ്രീ സി എ സലാമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്‌ ശ്രീ ഹൈദർ ചുങ്കത്തറ മുഖ്യ പ്രഭാഷണം നടത്തി.

ഇൻകാസ് ഖത്തറിന്റെ സീനിയർ നേതാവായ ശ്രീ. കെ കെ ഉസ്മാൻ, ബഷീർ തുവാരിക്കൽ, ശ്രീ. കെ വി ബോബൻ, ശ്രീ കേശവദാസ്, ഈപ്പൻ തോമസ്, ഷിബു, അബ്ദുൽ മജീദ്, ജയപാൽ, ഹനീഫ് ചാവക്കാട്, സിദ്ദിഖ് ചെറുവല്ലൂർ, സന്ദീപ് നിലമ്പുർ, ശിഹാബ് നരണിപ്പുഴ, റിയാസ് വാഴക്കാട് മറ്റു ഇൻകാസ് ജില്ലാ പ്രസിഡന്റ്മാർ ഉൾപ്പെടെയുള്ള ഭാരവാഹികൾ അനുസ്മരിച്ചു സംസാരിക്കുകയുണ്ടായി.

യോഗത്തിൽ ശ്രീ വിനോദ് പുത്തൻവീട്ടിൽ സ്വാഗതവും ശ്രീ ഷറഫുദ്ധീൻ നന്ദിയും രേഖപെടുത്തി.

Comments


Page 1 of 0