// // // */ E-yugam


ഈയുഗം ന്യൂസ്
April  30, 2023   Sunday   01:31:00pm

news



whatsapp

ദോഹ: കാർഷികരംഗത്ത് വ്യത്യസ്തത പുലർത്തുന്ന ശ്രീ അയിരുർ മുഹമ്മദ് അലി ഖത്തർ പ്രവാസി കൂട്ടായ്മയുടെ ആദരവ് ഏറ്റുവാങ്ങി.

നിരവധി സ്വകാര്യവ്യക്തികളുടെ തരിശുഭൂമികളിലും പാടശേഖരങ്ങളിലും വ്യത്യസ്തമായ വിത്തുകൾ ഇറക്കി നൂറുമേനി വിളവെടുപ്പ് നടത്തിയതിനാണ് പ്രസ്തുത അംഗീകാരം.

ഖത്തർ പ്രവാസി കൂട്ടായ്മയുടെ വൈസ് പ്രസിഡൻറ് ഷാഫി ആർ ഏം ന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കൺവീനർ മുഹമ്മദ് കുട്ടി, എക്സിക്യൂട്ടീവ് അംഗം ഫിറോസ് എന്നിവരും മറ്റു നാട്ടുകാരും പങ്കെടുത്തു.

Comments


Page 1 of 0