// // // */
ഈയുഗം ന്യൂസ്
April 25, 2023 Tuesday 06:12:40pm
ദോഹ: ഖത്തർ മലയാളികളുടെ പെരുന്നാൾ ആഘോഷത്തിന് പൊലിവേകി *ചിത്രഗീതം* സംഗീതനിശ ദോഹയിലെ അൽ അറബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.
മലയാളത്തിൻ്റെ വാനമ്പാടി കെ എസ് ചിത്രയും, മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ കണ്ണൂർ ഷരീഫും, പിന്നണി ഗായകൻ കെ കെ നിഷാദും, വയലിനിസ്റ്റ് വേദമിത്രയും മാസ്മരിക പ്രകടനം കൊണ്ട് വേദി കീഴടക്കി.
കലാജീവിതത്തിൻ്റെ മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ കണ്ണൂർ ഷരീഫിനെ കെ എസ് ചിത്രയുടെ സാന്നിധ്യത്തിൽ മലബാർ അടുക്കള ആദരിച്ചു. നാട്ടിൽ നിന്നെത്തിയ പതിനഞ്ചോളം കലാകാരൻമാരുടെ സംഗീത വിരുന്നും, മലബാർ അടുക്കളയുടെ ആതിഥ്യ മര്യാദയും നിറഞ്ഞ സദസ്സിനെ നാലര മണിക്കൂർ പിടിച്ചിരുത്തി.
പെരുന്നാളിന് ഖത്തറിലെത്തി സംഗീതപരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചത് ഒരു അവിസ്മരണീയമായ അനുഭവമായിരുന്നെന്നും സംഗീതാസ്വാദകർ നിറഞ്ഞുനിന്ന ഓഡിയൻസ് ആയിരുന്നു എന്നത് വളരെ സന്തോഷം നൽകിയതായും കെ.എസ്.ചിത്ര പറഞ്ഞു.