// // // */
ഈയുഗം ന്യൂസ്
April 24, 2023 Monday 12:58:59pm
ദോഹ: കരുളായി പ്രവാസി അസോസിയേഷൻ ഖത്തർ (KAPA QATAR) കലാക്ഷേത്ര ഖത്തർ ഹാളിൽ വെച്ച് *ഈദ് ആഘോഷം* വിപുലമായി നടത്തി..
പ്രസിഡന്റ് ജാഫറിന്റെ അധ്യക്ഷതയിൽ ശ്രീ സന്ദീപ് (QNK പ്രസിഡന്റ്) ഉൽഘാടനവും മൊയ്‌ദീൻ മുഖ്യപ്രഭാഷണവും അബി (QNK), സഹൽ തുടങ്ങിയവർ ആശംസയും നടത്തി
സാമൂഹ്യ പ്രവർത്തകൻ ശ്രീ സിദ്ദിഖ് ചെറുവല്ലൂർ ഐ.സി.ബി.എഫിന്റെ ഇൻഷുറൻസിന്റെ ആവശ്യകതയെ കുറിച്ച് അംഗങ്ങളോട് സംസാരിച്ചു.
തുടർന്ന് അൻവർ കരുളായിയുടെ നേത്രത്വത്തിൽ ഗാനമേളയും മറ്റു ഗെയിം ഷോകളും നടത്തി.
ശ്രീ .ജലീസും മറ്റു കാപ്പ ഖത്തർ സാരഥികളും പ്രോഗ്രാമിന് നേതൃത്വം കൊടുത്തു.ത്വയ്യിബ് പള്ളിയിൽ സ്വാഗതവും മുഹമ്മദാലി നന്ദിയും പറഞ്ഞു