// // // */ E-yugam


ഈയുഗം ന്യൂസ്
April  16, 2023   Sunday   02:42:48am

news



whatsapp

ദോഹ: ഖത്തറിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ വയനാട് കൂട്ടം ഖത്തർ ഇഫ്‌താർ സംഗമം നടത്തി. ദോഹയിലെ മെട്രോ പാലസ് റെസ്‌റ്റോറന്റ്ൽ വച്ചാണ് സംഗമം സംഘടിപ്പിച്ചത്

വയനാട്ടുകാരായ നൂറോളം ആളുകളും കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു. പരസ്പര സൗഹാർദ്ദവും സ്നേഹവും ഊട്ടിയുറപ്പിക്കാനും പരസ്പരം പരിചയം പുതുക്കാനും ഇഫ്താർ സംഗമത്തിലൂടെ സാധ്യമായി എന്ന് സംഘാടകർ പറഞ്ഞു.

കോർഡിനേറ്റർ അൻവർ സാദത്ത് സ്വാഗതം ആശംസിച്ചു. കോർഡിനേഷൻ ടീം മെമ്പർ അബു മണിച്ചിറ റമദാൻ സന്ദേശം നൽകി. വയനാട് കൂട്ടം ഖത്തർ കോർഡിനേറ്റർമാരായ റയീസ് അലി, മിർഷാദ് ചാലിയാടൻ, അനിൽ മാത്യു ,ലതാ കൃഷ്ണ, ജിഷ എൽദോ,അബ്ദുൾ ജലീൽ,യുസഫ്, സുധീർബാബു, ഗുൽഷാദ്‌, റമീഷ് ഇബ്രായി, മുനീർ, ഫരീദ മമ്മു,അബ്ദുൾ മുജീബ്, ലത്തീഫ് ചായിപ്പേരി, ഷാജഹാൻ കോയിക്കൽ തുടങ്ങിയവർ നോമ്പുതുറക്ക് നേതൃത്വം നൽകി

കഴിഞ്ഞ വർഷം രൂപീകൃതമായ വയനാടൻ കൂട്ടായ്മ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

news

Comments


Page 1 of 0