// // // */ E-yugam


ഈയുഗം ന്യൂസ്
April  14, 2023   Friday   04:19:05am

news



whatsapp

ദോഹ: കോഴിക്കോട് മുക്കം എം.എ.എം.ഓ കോളേജ് അലുംനി ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. സൽവ സൈത്തൂൻ റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച മെമ്പർമാരെ ആദരിച്ചു. പ്രസിഡന്റ് ഇല്യാസ് കെൻസ അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ. പി. അബ്ദുറഹ്മാനെ ഇല്ല്യാസ് കെൻസ, ടി.കെ. ഇർഷാദ് എന്നിവർ ആദരിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന് അർഹയായ ഫെറിൻ ഫാരിസിന് ബ്രില്യന്റ് എജുക്കേഷൻ സെന്റർ മാനേജിങ് ഡയറക്ടർ എ.എം. അഷ്റഫ് ഉപഹാരം കൈമാറി.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അലുംനി അംഗങ്ങളായ സി. ടി. ബദറുദ്ദീൻ, അർളയിൽ അഹമ്മദ് കുട്ടി, സജ്ന സാക്കി, ദൗലത്ത്, സോണി മാത്യു, അബ്ബാസ് മുക്കം, എം.എ.അമീൻ കൊടിയത്തൂർ, ആർ.എ.ജി. ഗ്രൂപ്പ് അസ്‌ലം, ഇഖ്ബാൽ വടകര എന്നിവരെ ഭാരവാഹികളായ ഷമീർ ചേന്ദമംഗല്ലൂർ, നിഷാദ്, മെഹഫിൽ, അഫ്സൽ മാവൂർ, ആനന്ദ്, അഫ്സൽ കൊടുവള്ളി, ജാബിർ, ഫസ്ന ഒളിക്കൽ, സജ്ന എം. സലിം, ഫാരിസ്, സുഹൈൽ, സി. കെ. റഫീഖ്, ഷംസു കൊടുവള്ളി, ലബീബ്, കമാൽ ഹർഷാദ്, സാദിഖ് എന്നിവർ ആദരിച്ചു.

ഷാഫി ചെറൂപ്പ പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ടി. കെ. ഇർഷാദ് സ്വാഗതവും ട്രഷറർ മെഹഫിൽ നന്ദിയും പറഞ്ഞു.

Comments


Page 1 of 0