// // // */ E-yugam


ഈയുഗം ന്യൂസ്
April  12, 2023   Wednesday   12:28:11am

news



whatsapp

ദോഹ: പി എസ് എം ഓ കോളേജ് അലുംനി അസോസിയേഷൻ ഖത്തർ (പാഖ്) അലുംനി അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

ഇരുന്നൂരിൽ പരം ആളുകൾ പങ്കെടുത്ത സംഗമത്തിൽ എക്സിക്യൂട്ടീവ് അംഗം സുഹൈൽ ചേരട 'റമദാനിന്റെ സന്ദേശം' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

ഫൗണ്ടർ പ്രസിഡണ്ട് അബ്ദുള്ള മൊയ്തീൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പാഖ് പ്രസിഡണ്ട് അബ്ദുൽ ഹക്കീം കാപ്പൻ അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി ഹസീബ് കെ ടി സ്വാഗതം പറയുകയും ചെയ്തു. ദേഹേച്ഛകളെ വിട്ട് ദൈവേച്ഛയിലേക്കുള്ള പരിവർത്തനമാണ് റമദാൻ വൃതം കൊണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും ആത്മസംസ്കരണത്തിന് ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും സന്ദേശത്തിൽ അറിയിച്ചു.

അബ്ദുൽ അസീസ് ചെവിടിക്കുന്നൻ 'പ്രവാസി വെൽഫെയർ' എന്ന വിഷയം അവതരിപ്പിച്ചു. ഐസിബിഎഫ് ഇൻഷുറൻസ്, പ്രവാസി ഐഡി കാർഡ്, പ്രവാസി ക്ഷേമനിധി, പ്രവാസി ഡിവിഡന്റ് ഫണ്ട് എന്നീ പദ്ധതികളെ കുറിച്ച് അദ്ദേഹം വിവരിച്ചു.

ഖത്തർ ഫിഫ 2022 പാഖ് കുടുംബത്തിൽ നിന്നും സജീവമായി പങ്കെടുത്ത വളണ്ടിയർമാരെ പരിപാടിയിൽ ആദരിച്ചു. അഹ്‌മദ്‌ സാബിർ, ഹംസ വലിയ പറമ്പിൽ, സലാഹുദ്ദീൻ കാപ്പൻ, മുഹമ്മദ് റഫീഖ്, ഇർഷാദ പള്ളിയാരം വീട്ടിൽ എന്നിവർക്ക് പൊന്നാടയും പ്രശസ്തി പത്രവും നൽകി വേദിയിൽ ആദരിച്ചു .

കോൺഫെഡറേഷൻ ഓഫ് അലുംനി അസോസിയേഷൻസ് ഓഫ് കേരള (കാക് ഖത്തർ) ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട പാഖ് അംഗങ്ങളായ അബ്ദുൽ അസീസ് ചെവിടക്കുന്നൻ, ജുനൈബ സൂരജ് എന്നിവരെയും പരിപാടിയിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് സഫ്‌വാൻ അബ്ദുൽസലാം നന്ദിയും പറഞ്ഞു.

news

Comments


Page 1 of 0