// // // */
ഈയുഗം ന്യൂസ്
April 12, 2023 Wednesday 11:58:40pm
ദോഹ: ലേബർ ക്യാമ്പുകളിലെ തൊഴിലാളികളൊടൊപ്പം നോമ്പുതുറന്ന് ഒഐസിസി ഇൻകാസ് മലപ്പുറം. ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന വ്യത്യസ്ഥ ക്യാമ്പുകളിലായി ഏകദേശം മൂന്നൂറോളം വരുന്ന തൊഴിലാളികൾക്കാണ് ഇഫ്താർ കിറ്റ് നൽകി അവരോടൊപ്പം നോമ്പ് തുറന്നത്.
ഒട്ടേറെ ഇഫ്താർ സംഗമങ്ങൾ നടക്കുന്നുണ്ടെങ്കിലും, പലപ്പോഴും നമ്മൾ പാടെ മറന്നു പോവുന്ന സമൂഹത്തെ ചേർത്തുപിടിക്കാനും കഴിഞ്ഞതിലും; അർഹരായ ഇത്രയും പേരെ കണ്ടെത്തി നോമ്പു തുറപ്പിക്കാനായതിലും ചാരിതാർത്ഥ്യമുണ്ടെന്നും ഇതുമായി സഹകരിച്ച സുമനസ്സുകളോടു ഹൃദയം നിറഞ്ഞ കൃതഞ്ജത ഉണ്ടെന്നും മലപ്പുറം ജില്ലാ അദ്ധ്യക്ഷൻ നൌഫൽ പിസി കട്ടുപ്പാറ പറഞ്ഞു.
ചടങ്ങ് ഒഐസിസി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല ഉത്ഘാടനം ചെയ്തു. തുടർന്ന് ഉദ്ഘാടകപ്രസംഗത്തിൽ ഈ വരുന്ന 14ന് എം ലിജു മുഖ്യാതിഥിയാവുന്ന ഒഐസിസി ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ ഈസ്റ്റർ-വിഷു-റമദാൻ ആഘോഷമായ "സ്നേഹവിരുന്ന് 2023" എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
ജാഫർ കമ്പാല സ്വാഗതവും ഇർഫാൻ പകര നന്ദിയും പറഞ്ഞു.
സെൻട്രൽ കമ്മിറ്റിയുടേയും വിവിധ ജില്ലാ കമ്മിറ്റികളുടേയും പ്രതിനിധികളും പങ്കെടുത്തു.
ജില്ലാ ഉപദേശകസമിതി ചെയർമാൻ സലീം ഇടശ്ശേരി, വൈസ് പ്രസിഡണ്ട് ചാന്ദിഷ് ചന്ദ്രൻ, അനീസ് കെടി വളപുരം സെക്രട്ടറിമാരായ നിയാസ് കൈപ്പേങ്ങൽ, സുഹൈൽ ചെറുകര, ഹസൻ പൊന്നേത്, അക്ബർ, ആഷിക് അയിരൂർ, വസീം അബ്ദുൽ റസാക്ക്, ഷറഫു, ഷാഫി നരണിപ്പുഴ, നിയാസ് ചേനങ്ങാടൻ, പ്രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.