// // // */
ഈയുഗം ന്യൂസ്
April 08, 2023 Saturday 12:49:21am
ദോഹ: ഖത്തറിലെ ഹരിപ്പാട് പ്രവാസികളുടെ കുട്ടായ്മ ഹരിപ്പാട് പ്രവാസി അസോസിയേഷൻ ഖത്തർ വെള്ളിയാഴ്ച ദോഹയിലെ അൽബിദ പാർക്കിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
സന്നിഹിതരായിരുന്ന എല്ലാവരെയും പ്രസിഡന്റ് സുമേഷ് പുത്തൻ സ്വാഗതം ചെയ്തു.
ഹരിപ്പാട് പ്രവാസി അസോസിയേഷൻ ഖത്തറിന്റെ വാർഷിക ആഘോഷം സ്‌മൃതിലയം 2023 ദോഹയിലെ പ്രശസ്ത കലാകാരന്മാർ ഒരുക്കുന്ന സംഗീത നൃത്തകലാ സന്ധ്യ മെയ് 26നു വൈകിട്ട് ആറ് മണി മുതൽ ഗ്ലോബൽ അക്കാദമി ഹാളിൽ വെച്ചു റിയാലിറ്റി ഷോകളിലൂടെ പ്രിയങ്കരനായ സിനിമ പിന്നണി ഗായകൻ ശ്രീ വൈഷ്ണവ് ഗിരീഷിന്റെ നേതൃത്വത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജനറൽ സെക്രട്ടറി പ്രശാന്ത് ചക്കാലേത്ത് നന്ദി രേഖപെടുത്തി.