// // // */ E-yugam


ഈയുഗം ന്യൂസ്
April  08, 2023   Saturday   04:15:23pm

news



whatsapp

ദോഹ: പൊന്നാനി താലൂക്ക്‌ പ്രാസ്ഥാനിക കൂട്ടായ്മ ഗൾഫ് വിദ്യാഭവൻ ഖത്വർ ഇഫ്താർ സംഗമം വ്യാഴാഴ്ച അൽ നാസറിലെ ബിരിയാണി ഹോം റസ്റ്റോറൻ്റിൽ വെച്ച് നടന്നു. GVQ ചെയർമാൻ ഷംസുദ്ധീൻ നന്നംമുക്കിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം പേരോട് മുഹമ്മദ് അസ്ഹരി ഉദ്ഘാടനം ചെയ്തു.

റമളാൻ നോമ്പ് കേവലം പട്ടിണി കിടക്കുക എന്നതിനപ്പുറം ആത്മീയ വളർച്ച നേടാൻ ആവേണ്ടതുണ്ട്. പ്രയാസങ്ങളിലും പ്രതിസന്ധികളിലും തളരാതെ ഉള്ളതിൽ തൃപ്തരായി ജീവിതം നയിക്കാൻ നാം തെയ്യാറാവണമെന്നും അദ്ദേഹം ഉണർത്തി.

ബദർ നമുക്ക് വലിയ പാഠമാകണമെന്നും അല്ലാഹുവിൽ തവക്കുൽ ചെയ്ത് പ്രവർത്തിച്ചതിന്റെ ഫലമാണ് വിജയം വരിച്ചതെന്നും മുഖ്യ പ്രഭാഷണം നടത്തിയ SYS എടപ്പാൾ സോൺ പ്രസിഡൻ്റ് മുഹമ്മദ് നജീബ് അഹ്സനി മാണൂർ പറഞ്ഞു.

ICF ഇൻ്റർനാഷണൽ പ്ലാനിംഗ് ബോർഡ് അംഗം കരീം ഹാജി മേന്മുണ്ട, ICF ഖത്വർ നാഷനൽ സെക്രട്ടറി കരീം ഹാജി കാലടി, അശ്റഫ് സഖാഫി നടക്കാവ്, മൻസൂർ നാക്കോല എന്നവർ ആശംസിച്ചു.

പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അഫ്സൽ ഇല്ലത്ത് സ്വാഗതവും നംഷാദ് പനമ്പാട് നന്ദിയും പറഞ്ഞു.

news

Comments


Page 1 of 0